search

വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കോടികൾ നഷ്ടം; റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി

Chikheang Yesterday 11:53 views 402
  



തൃപ്പൂണിത്തുറ∙ വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം.  
What you should read next

  • ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ് Latest News
      

         
    •   
         
    •   
        
       


ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങ്ങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ പണം കൂടുതൽ, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായിരുന്നു മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്, സൈബർ പൊലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.  
What you should read next

  • ‘മരിക്കാൻ പേടിയാണ്, കാരണക്കാർ രണ്ടാം ഭാര്യയും അമ്മയും’; വിഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി യുവാവ് Latest News
      

         
    •   
         
    •   
        
       


പണം നഷ്ടപ്പെട്ടതിനു പിന്നാലെ മനോവിഷമത്തിലായിരുന്നു രാജൻ നമ്പൂതിരി. സ്റ്റോക്ക് മാർക്കറ്റിലും ട്രേഡിങ്ങിലും തൽപരനായിരുന്ന രാജൻ നമ്പൂതിരി മറ്റു പല ഓൺലൈൻ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബിഎസ്എൻഎൽ), മക്കൾ: സുകന്യ, സുജിത്ത്. മരുമകൻ: ശ്രീനാഥ്.
JUST IN


  • 36 MINUTES AGO   വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കോടികൾ നഷ്ടം; റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 6 MINUTES AGO   കൊടിമരത്തിൽ പൂശാൻ വാങ്ങിയത് 9.161 കിലോ, ഭക്തരുടെ സ്വർണത്തിന് കണക്കെവിടെ? വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 37 MINUTES AGO   പിണറായി വിജയന്റെ ഭരണം മികച്ചതോ? ആരാകും അടുത്ത മുഖ്യമന്ത്രി: മനോരമ ന്യൂസ് ‘ഇലക്‌ഷൻ പൾസ്’ സർവേ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Fake Trading App Leads to Tragedy in Thrippunithura: A retired BSNL employee in Thrippunithura lost crores due to a fake online trading app and subsequently died by suicide.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634