ബെംഗളൂരു ∙ ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പൽ, തന്റെ ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് വർഷമായി താൻ പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Also Read സ്പായിലെ കൂട്ട ബലാത്സംഗം ക്വട്ടേഷൻ?; ബിസിനസ് തകർക്കാൻ ലക്ഷ്യമിട്ടെന്ന് ഉടമ; തിരുവല്ല സ്റ്റേഷനിൽ ‘മാസപ്പടി’ സംശയം
പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും ശല്യം തുടർന്നു. വീടിനു പുറമെ യുവതിയുടെ സ്‌കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാൾ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകൾ നൽകുന്നതും പതിവായിരുന്നു.
2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Just in
JUST IN
48 SECONDS AGO ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ, പ്രതി ഭർതൃപിതാവ്; ഭർത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല Latest News
9 MINUTES AGO തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗ കേസ്: ഒളിവിലായിരുന്ന രണ്ട് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി Latest News
22 MINUTES AGO ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേട്, 50 കിടക്കകൾ കാണാനില്ല, ദേവസ്വം ബോർഡിനോട് വിശദീകരണം തേടി Latest News
VIEW MORE
English Summary:
Bengaluru Principal Accuses Father-in-Law of Sexual Assault: Bengaluru sexual harassment case highlights a private school principal in RT Nagar filing a complaint against her father-in-law for sexual assault and physical abuse over the past six years. The investigation is underway with police and the Karnataka Women\“s Commission involved.