search

‘വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനാൽ’; അഹമ്മദാബാദ് വിമാനാപകടത്തിൽ അന്തിമ റിപ്പോർട്ട് ?

LHC0088 Yesterday 11:53 views 847
  



ന്യൂഡൽഹി ∙ അഹമ്മദാബാദിൽ തകർന്നുവീണ എഐ 171 ബോയിങ് വിമാനത്തെ സംബന്ധിച്ച അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട്. വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിലെത്തിയതായി സൂചനയെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

  • Also Read അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ   


വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ല. കോക്പിറ്റിലെ വോയ്‌സ് റെക്കോർഡറുകൾ പരിശോധിച്ചതിൽ നിന്നും, രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന രീതിയിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാളിനു നേരെയാണ് അന്വേഷണ സംഘം വിരൽ ചൂണ്ടുന്നത്. അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനഃപരിശോധിക്കുമെന്ന യുഎസ് ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാൻ ഇന്ത്യ തയാറായതെന്ന് വിദേശ മാധ്യമങ്ങൾ അവകാശപ്പെടുന്നു. കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം ഒരു കെട്ടിടത്തിനു മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു.

  • Also Read ആകാശദുരന്തത്തിൽ അവസാനിച്ച രാഷ്ട്രീയ ജീവിതങ്ങൾ: സ‍ഞ്ജയ് ഗാന്ധി മുതൽ അജിത് പവാർ വരെ   


അതേസമയം, പൈലറ്റ് അസോസിയേഷനുകളും സബർവാളിന്റെ കുടുംബവും ഈ ആരോപണങ്ങൾ തള്ളി. വിമാന നിർമാതാക്കളെയും എയർലൈനിനെയും രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു. അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപ് രാഷ്ട്രീയമായ വിലയിരുത്തലുകൾ ഉണ്ടാകുമെന്നും അതിനാൽ കൂടുതൽ ജാഗ്രതയോടെയുള്ള ഭാഷയിലായിരിക്കും റിപ്പോർട്ട് തയാറാക്കുക എന്നുമാണ് റിപ്പോർട്ട്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘സമൂഹം സംശയത്തോടെ കാണുന്നവരെ സ്ഥാനാർഥിയാക്കുന്നു; വോട്ടർമാരെ ബൂത്തിലെത്തിക്കാനുളള ശ്രമം പോലുമില്ല’ Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   എക്സ്ട്രാ സർവീസിന് ടിപ്പ്; ആളും തരവും നോക്കി 2000 മുതൽ 5000 രൂപ വരെ: സ്പാകളിൽ സർവ അതിരുകളും ലംഘിച്ചുള്ള ഇടപാടുകൾ Kozhikode
      

         
    •   
         
    •   
        
       

  • 8 MINUTES AGO   രജനികാന്ത് ചിത്രം ‘അരുണാചലത്തി’ലെ ടാസ്കിനു ഏറക്കുറേ സമാനം; കോടികൾ ആയിരങ്ങളായി ചിതറും, ഒരു മണിക്കൂറിൽ പണം പലവഴി Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Shocking Revelations in Ahmedabad Boeing Crash Investigation: AI 171 crash report reveals shocking details, suggesting the pilot intentionally turned off fuel switches causing the Boeing aircraft to crash in Ahmedabad. This conclusion, reached by Indian investigators based on cockpit voice recorders, points to human error rather than technical malfunctions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872