ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളടക്കമുള്ള ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ നിയമവിരുദ്ധ ഉള്ളടക്കം വിലക്കി കോടതിയിൽനിന്നോ സർക്കാരിൽനിന്നോ ഉത്തരവ് ലഭിച്ചാൽ കമ്പനികൾ തുടർനടപടിയെടുക്കേണ്ട സമയം 36 മണിക്കൂറിൽനിന്നു 3 മണിക്കൂറായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാരിന്റെ ചട്ടഭേദഗതി. അതിനകം നടപടിയെടുത്തില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമും പ്രതിയാകും.
What you should read next
എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’ Latest News
ഒരാളുടെ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ആ പ്ലാറ്റ്ഫോമിന്റെ ഉദ്യോഗസ്ഥരും കോടതി കയറേണ്ടിവരാം. ഉള്ളടക്കത്തിന്റെ പേരിലുള്ള നടപടികളിൽനിന്നു പ്ലാറ്റ്ഫോമുകളെ ഒഴിവാക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷ ഇല്ലാതാകുമെന്നതാണു കാരണം. ഇതടക്കം, 2021ലെ ഐടി ചട്ടത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ഈ മാസം 20നു പ്രാബല്യത്തിലാകും. രാജ്യസുരക്ഷ, ക്രമസമാധാനം, അപകീർത്തി, കോടതിയലക്ഷ്യം തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരും. അശ്ലീലം, ആൾമാറാട്ടം, കുട്ടികൾക്കെതിരായ ഉള്ളടക്കം, വ്യാജ വിവരം തുടങ്ങി 8 തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വ്യക്തികളുടെ പരാതികളിൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കാനുള്ള സമയപരിധിയും കുറച്ചു.
ഇത്തരം ഉള്ളടക്കം സംബന്ധിച്ച് ഒരാൾ കമ്പനിയുടെ പരാതിപരിഹാര ഓഫിസർക്ക് (ഗ്രീവൻസ് ഓഫിസർ) ഓൺലൈനായി പരാതി നൽകിയാൽ 24 മണിക്കൂറിനകം അതു സ്വീകരിച്ചെന്നു മറുപടി നൽകണം; 36 മണിക്കൂറിനകം നടപടിയെടുക്കുകയും വേണം. നടപടിയുണ്ടാകാതിരിക്കുകയോ നടപടി തൃപ്തികരമാകാതിരിക്കുകയോ ചെയ്താൽ സർക്കാരിന്റെ ഗ്രീവൻസ് അപ്‍ലറ്റ് കമ്മിറ്റിയെ (gac.gov.in) സമീപിക്കാം. പകർപ്പാവകാശമടക്കമുള്ള വിഷയങ്ങളിലെ പരാതികളിൽ നടപടിക്കുള്ള സമയപരിധി 7 ദിവസമായി കുറച്ചു.
What you should read next
ബംഗ്ലദേശിൽ ഹിന്ദു വ്യാപാരിയെ കടക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തി; പണം കൊള്ളയടിച്ചു Latest News
നിയമവിരുദ്ധ എഐ ഉള്ളടക്കം ഉടനടി നീക്കണം. ഡൽഹിയിൽ അടുത്ത ആഴ്ച നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടി സമാപിക്കുന്ന 20നു തന്നെയാണ് ഭേദഗതികൾ പ്രാബല്യത്തിൽ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പൺഎഐ സ്ഥാപകൻ സാം ഓൾട്ട്മാനും ഗൂഗിൾ സിഇഒ സുന്ദർ പിചയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ADVERTISEMENT Go AD-FREE
JUST IN
4 HOURS 48 MINUTES AGO ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി: അദാനിയോട് വിശദീകരണം തേടി യുഎസ് Latest News
5 HOURS 27 MINUTES AGO മണിപ്പുരിൽ സംഘർഷം വ്യാപിക്കുന്നു; വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിട്ടു, കേന്ദ്രസേനയെ വിന്യസിച്ചു Latest News
5 HOURS 27 MINUTES AGO ബംഗ്ലദേശിൽ ഹിന്ദു വ്യാപാരിയെ കടക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തി; പണം കൊള്ളയടിച്ചു Latest News
VIEW MORE
English Summary:
India Cracks Down on Social Media Content: Social media content regulation has been tightened by the Indian government with a significant reduction in the time for removing illegal content.