search

16 മുതൽ 20 വരെ ഡൽഹി താജ് പാലസ് ഹോട്ടലിൽ മുറി വാടക 33 ലക്ഷം; ഈ തുകയ്ക്ക് ഒരു വീട് പണിയാം!

deltin33 The day before yesterday 11:53 views 94
  



ന്യൂഡൽഹി ∙ 27.55 ലക്ഷം രൂപ നിരക്കും 5 ലക്ഷം രൂപയ്ക്കടുത്തു നികുതിയും: താജ് പാലസ് ഹോട്ടലിൽ കിങ് സൈസ് ബെ‍ഡും പൂൾ വ്യൂം ഉള്ള ഗാർഡൻ ലക്ഷ്വറി സ്വീറ്റിൽ ഒറ്റരാത്രി തങ്ങാനുള്ള വാടകയാണിത്. 16 മുതൽ 20 വരെ ഇതിൽ കുറഞ്ഞൊരു വാടകയ്ക്ക് അവിടെ ഈ സ്വീറ്റ് കിട്ടില്ല. എന്നാൽ, 13, 14 തീയതികളിൽ നികുതി ഉൾപ്പെടെയുള്ള വാടക 2 ലക്ഷം രൂപ മാത്രമാണ്. അടുത്തയാഴ്ച ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനോട് അനുബന്ധിച്ചാണു താജ് പാലസ് ഉൾപ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറിവാടക ഏകദേശം 15 ഇരട്ടിയിലധികമായത്. ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്മാൻ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തുടങ്ങിയ പ്രമുഖരാണു പങ്കെടുക്കാനെത്തുന്നത്. 100 രാജ്യങ്ങളിൽ നിന്നായി 35,000 പ്രതിനിധികൾ എഐ സമ്മിറ്റിൽ പങ്കെടുക്കും.

16 മുതൽ ഡൽഹി– എൻസിആറിലെ മിക്ക ലക്ഷ്വറി റൂമുകളുടെയും ബുക്കിങ് കഴിഞ്ഞു. ഗാർ‍ഡൻ പ്രസിഡൻഷ്യൽ സ്വീറ്റ്, പ്രസിഡൻഷ്യൽ സ്വീറ്റ് തുടങ്ങിയ അത്യാഡംബര മുറികളും കിട്ടാനില്ല. ഈ ദിവസങ്ങളിൽ ലീല പാലസിലെ മഹാരാജ സ്വീറ്റിൽ ഒരു രാത്രി തങ്ങാൻ 6.9 ലക്ഷം രൂപയാണു വാടക. ഒബ്റോയിൽ ലക്ഷ്വറി സ്വീറ്റിൽ താമസിക്കാൻ ഒരു രാത്രി 5.5 ലക്ഷം രൂപ നൽകണം. ഹയാത്തിന്റെ ഉടമസ്ഥതയിലുള്ള അന്താസിലെ സിഗ്നേച്ചർ സ്വീറ്റിന് 3.86 ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക. 16 മുതൽ 21 വരെയുള്ള തീയതികളിൽ സെൻട്രൽ ഡൽഹിയിലെ പ്രമുഖ ഹോട്ടലുകളിലെയെല്ലാം ആഡംബരമുറികളുടെ ബുക്കിങ് അവസാനിച്ചിട്ടുണ്ട്. English Summary:
The India AI Impact Summit in Delhi has led to an unprecedented surge in luxury hotel suite prices, with a single night at Taj Palace costing up to 33 lakh rupees. This significant increase is attributed to the arrival of prominent figures like OpenAI founder Sam Altman and Google CEO Sundar Pichai, alongside 35,000 delegates from 100 countries attending the event.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470692