search

അവിശ്വാസ പ്രമേയം: സ്പീക്കർ ഓം ബിർള സഭയിലെത്തില്ല; തീരുമാനം ധാർമികത ഉയർത്തിപ്പിടിച്ച്

LHC0088 The day before yesterday 11:53 views 812
  



ന്യൂഡൽഹി∙ തനിക്കുനേരെയുള്ള അവിശ്വാസ പ്രമേയ നോട്ടിസിൽ സഭ തീരുമാനമെടുക്കുന്നത് വരെ ലോക്‌സഭാ നടപടികളിൽ അധ്യക്ഷത വഹിക്കില്ലെന്ന് സ്പീക്കർ ഓം ബിർള. ധാർമികത ഉയർത്തിപ്പിച്ചാണ് തീരുമാനം. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രമേയത്തിന് നോട്ടിസ് നൽകിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചെന്നും പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും പാർട്ടി ആരോപിച്ചിരുന്നു. 120 പ്രതിപക്ഷ എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടു.
What you should read next

  • ജനറൽ നരവനെയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചന; കേസെടുത്ത് പൊലീസ്, പുറത്തുവിട്ടിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് Latest News
      

         
    •   
         
    •   
        
       


ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിനാണ് അവിശ്വാസത്തിനുള്ള നോട്ടിസ് നൽകിയത്. എന്‍ഡിഎ ഭരണക്കാലത്ത് സ്പീക്കര്‍ക്കെതിരെ ആദ്യമായാണ് അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടിസ് നൽകുന്നത്. മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുക, കോണ്‍ഗ്രസിന്‍റെ വനിതാ എംപിമാര്‍ക്കെതിരായ സ്പീക്കറുടെ പരാമര്‍ശം പിന്‍വലിക്കുക, നെഹ്റു കുടുംബത്തിനെതിരെ നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്ന് നീക്കുക എന്നിവയായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യം.  

ഇക്കാര്യത്തില്‍ സമവായത്തിലെത്തിയാല്‍ മാത്രമേ ബജറ്റ് ചര്‍ച്ചയുമായി സഹകരിക്കൂവെന്നും പ്രതിപക്ഷം അറിയിച്ചു. ഇല്ലെങ്കില്‍ അവിശ്വാസപ്രമേയത്തിലേക്കു കടക്കുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാല്‍, സ്പീക്കര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഭരണഘടനയുടെ 94–സി വകുപ്പ് പ്രകാരമാണ് സ്പീക്കറില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവന്നത്. 272 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രമേയം പാസാവൂ.

അതേസമയം, നോട്ടിസ് പരിശോധിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റിനോട് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 94(സി) പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ലോക്‌സഭാ നടപടിക്രമങ്ങളുടെ നടത്തിപ്പിൽ പ്രകടമായ പക്ഷപാതപരമായ പെരുമാറ്റം ഉണ്ടെന്ന് ആരോപിച്ചാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ എംപിമാർ അറിയിച്ചു.  
LIVE UPDATES

SHOW MORE


∙ ബിജെപിയുടെ പ്രതികരണം

രാഹുൽ ഗാന്ധിയെ ഇംപീച്ച് ചെയ്യാൻ സമയമായി എന്നാണ് അവിശ്വാസ പ്രമേയത്തിന്റെ നോട്ടിസിനോടുള്ള ബിജെപിയുടെ പ്രതികരണം. ‘‘പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിനെയും രാഷ്ട്രീയത്തിൽനിന്ന് ‘ഇംപീച്ച്’ ചെയ്യാൻ സമയമായി. സ്വന്തം ബോധത്തിൽനിന്ന് ഇംപീച്ച് ചെയ്യപ്പെട്ടവരാണ് രാജ്യത്തെ ഭരണഘടനാ പദവികളെ ഇംപീച്ച് ചെയ്യാൻ എത്തിയിരിക്കുന്നത്. യുഎസിന്റെ ശതകോടീശ്വരൻ ജോർജ് സോറോസിന്റെ പിണിയാളുകളായി നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ ആക്രമിക്കുകയാണ് കോൺഗ്രസും സഖ്യകക്ഷികളും’’ – ബിജെപി ദേശീയ വക്താവ് സാംബിത് പാത്ര പറഞ്ഞു.  

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം facebook.com/OmBirlaKotaBundi  എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
JUST IN


  • 5 MINUTES AGO   അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി സർക്കാർ ചെലവഴിച്ചത് 5000 കോടി രൂപ: മുഖ്യമന്ത്രി Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Lok Sabha : Consensus efforts failed, opposition moves with No-confidence notice against Speaker
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159399