ചെന്നൈ ∙ ഹോട്ടൽ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടി. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഇയാൾ.
What you should read next
സ്വന്തം ഡിഎൻഎ വ്യാപിപ്പിച്ച്, മനുഷ്യരുടെ ‘സൂപ്പർ വംശം’ സൃഷ്ടിക്കാനും പദ്ധതി; ജെഫ്രി എപ്സ്റ്റീന്റേത് ജനിതക പ്ലാനിങ്? Latest News
പൊലീസ് ചോദ്യം ചെയ്യലിൽ ആരോപണം നിഷേധിച്ച യുവാവ് മുറിയിൽ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണു പോയതെന്ന് മൊഴി നൽകി. സംഭവസമയം യുവനടി മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്. മുറിയിലെത്തിയ ജീവനക്കാരൻ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും മുറിയിൽ തുടർന്നെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
What you should read next
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർഥികൾ, ഗുരുതര പരുക്ക് Latest News
മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചപ്പോഴാണ് ജീവനക്കാരൻ മുറിയിലെത്തിയതെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഹോട്ടലിലെ സിസിടിവി അടക്കമുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.
JUST IN
7 MINUTES AGO മോദിയുടെ വിരുന്നിന് ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ശ്രീലേഖ, അസൗകര്യം നേതൃത്വത്തെ അറിയിച്ചു Latest News
53 MINUTES AGO അനിയന് പിന്നാലെ ചേച്ചിയും മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹത്തിനായി സഹോദരിയെ കൂട്ടിക്കൊണ്ടുവരുമ്പോൾ Kottayam
59 MINUTES AGO യുജി, പിജി പഠനം: സ്കോളർഷിപ്പിന് അപേക്ഷ 28 വരെ Education News
VIEW MORE
English Summary:
Malayalam actress alleged that a youth tried to molest her in a hotel room in Chennai, leading to a police complaint and an investigation into the incident.