search

റഷ്യൻ എണ്ണ വാങ്ങുമോ?; ‘താത്വിക അവലോകന’വുമായി ഇന്ത്യ, ‘കൈവിടാതെ’ ഈ കമ്പനികൾ, കടുത്ത നിരീക്ഷണവുമായി യുഎസ്

Chikheang Yesterday 11:53 views 990
  



ന്യൂഡൽഹി ∙ റഷ്യൻ ക്രൂഡ് ഓയിൽ തുടർന്നും വാങ്ങുമോയെന്ന കാര്യത്തിൽ ഇന്ത്യ മറുപടി നൽകുന്നില്ലെങ്കിലും യുഎസ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ എല്ലാ ചോദ്യത്തിനും കൃത്യതയും വ്യക്തതയുമുണ്ട്. റഷ്യൻ ഫെഡറേഷനിൽനിന്നുള്ള എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതു നിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പകരം തീരുവ കുറയ്ക്കാൻ തീരുമാനിച്ചതെന്ന് എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു. റഷ്യയിൽനിന്ന് നേരിട്ടോ അല്ലാതെയോ എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നുണ്ടോ എന്ന കാര്യം സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി, വാണിജ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ നിരീക്ഷിക്കും.
What you should read next

  • INDIA - US TRADE DEAL തീരുവ കുറഞ്ഞില്ല, പല ഉൽപന്നങ്ങൾക്കും യഥാർഥത്തിൽ വിലവർധന; വിപണി തുറക്കാൻ ഇന്ത്യ സമ്മതിച്ചു, തിരിച്ചടി ആർക്ക്? Latest News
      

         
    •   
         
    •   
        
       


ഇറക്കുമതി പുനരാരംഭിച്ചതായി കണ്ടെത്തിയാൽ അധിക തീരുവ വീണ്ടും ചുമത്തുന്നതും കൂടുതൽ നടപടികളെടുക്കുന്നതും പരിഗണിക്കും. ഇതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി തുടങ്ങിയവരെ ചുമതലപ്പെടുത്തിയതായും എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു.

വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനോട് റഷ്യൻ എണ്ണ വാങ്ങൽ തുടരുമോ എന്നു ചോദിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയത്തോടു ചോദിക്കാനായിരുന്നു മറുപടി. വിദേശകാര്യ മന്ത്രാലയമാകട്ടെ ‘സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നു’ എന്ന പതിവ് താത്വിക അവലോകനമാണ് മറുപടിയായി നൽകിയത്. എന്നാൽ, യുഎസിന്റെ വാശി നടപ്പാക്കാൻ ഇന്ത്യ മാസങ്ങൾക്കു മുൻപേ നീക്കം തുടങ്ങിയിരുന്നുവെന്ന് ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ കണക്കുകൾ പറയും. യുഎസുമായുള്ള ചർച്ചകൾ തുടങ്ങിയതു മുതൽ റഷ്യയിൽനിന്നു ക്രൂഡ് ഓയിൽ കൊണ്ടുവരുന്നതു കുറയ്ക്കുകയും യുഎസിൽനിന്നുള്ളത് കൂട്ടുകയും ചെയ്തിരുന്നു.

ജൂണിൽ 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കൊണ്ടുവന്ന ഇന്ത്യൻ കമ്പനികൾ നവംബറിൽ ഇത് 17.7 ലക്ഷം ബാരലായും ഡിസംബറിൽ 12 ലക്ഷം, ജനുവരിയിൽ 11 ലക്ഷം എന്നിങ്ങനെയും കുറച്ചു. കഴിഞ്ഞ ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 30–35% റഷ്യയിൽനിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. അതേസമയം, യുഎസിൽനിന്നുള്ളത് 31 ശതമാനമായി കൂട്ടുകയും ചെയ്തു. ADVERTISEMENT Go AD-FREE

എച്ച്പിസിഎൽ, എംആർപിഎൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ റഷ്യൻ എണ്ണ കൊണ്ടുവരുന്നത് പൂർണമായും നിർത്തി. ഐഒസിഎൽ, ബിപിസിഎൽ, റഷ്യയ്ക്കുകൂടി പങ്കാളിത്തമുള്ള നയാര എനർജി എന്നിവയാണ് ഇറക്കുമതി തുടരുന്നത്. യുഎസിന്റെ വ്യവസ്ഥ പാലിക്കണമെങ്കിൽ ഇവരും റഷ്യയെ കൈവിടേണ്ടിവരും. ഇറക്കുമതി നിർത്തുമെന്ന വിവരം ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
What you should read next

  • ഇറാനിൽ ഇനിയെന്ത്? ട്രംപ് – നെതന്യാഹു നിർണായക കൂടിക്കാഴ്ച ഉടൻ ; യുഎസ് കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഇറാൻ, കുതിക്കാൻ സ്വർണവും ഓഹരിയും Stock Market
      

         
    •   
         
    •   
        
       


ക്രൂഡോയിൽ വില കുറഞ്ഞിരിക്കുന്നതിനാൽ റഷ്യയിൽനിന്നു വാങ്ങുന്നത് നിർത്തിയാലും നിലവിൽ വിലയിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ല. വിലയിൽ ഇടയ്ക്കിടെ മാറ്റംവരുത്തി ഇന്ത്യയെ സമ്മർദത്തിലാക്കാതെ എണ്ണ നൽകിക്കൊണ്ടിരിക്കുന്ന രാജ്യമാണ് റഷ്യ. രൂപയിലാണ് ഇടപാട് എന്നതും നേട്ടമായിരുന്നു. റഷ്യയെ പൂർണമായും കൈവിട്ട ശേഷം ക്രൂഡ് ഓയിൽ വിലയിൽ ‌വലിയ ചാഞ്ചാട്ടമുണ്ടായാൽ അത് ഇന്ധനവിലയിലും കാര്യമായി പ്രതിഫലിക്കും.
  ADVERTISEMENT Go AD-FREE
JUST IN


  • 12 MINUTES AGO   പുറംകടലിൽ സംശയാസ്പദമായി ഒരു കപ്പൽ; അസ്വാഭാവികമായി അടുത്തെത്തി മറ്റ് 2 കപ്പലുകൾ: രാജ്യാന്തര എണ്ണക്കടത്തു സംഘം പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 5 MINUTES AGO   INDIA - US TRADE DEAL റഷ്യൻ എണ്ണ വാങ്ങുമോ?; ‘താത്വിക അവലോകന’വുമായി ഇന്ത്യ, ‘കൈവിടാതെ’ ഈ കമ്പനികൾ, കടുത്ത നിരീക്ഷണവുമായി യുഎസ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 17 MINUTES AGO   INDIA - US TRADE DEAL തീരുവ കുറഞ്ഞില്ല, പല ഉൽപന്നങ്ങൾക്കും യഥാർഥത്തിൽ വിലവർധന; വിപണി തുറക്കാൻ ഇന്ത്യ സമ്മതിച്ചു, തിരിച്ചടി ആർക്ക്? Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Russian crude oil imports: US laws clarify India\“s position on continuing imports from Russia, with provisions for monitoring and potential tariffs if imports resume.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161113