search

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേട്, 50 കിടക്കകൾ കാണാനില്ല, ദേവസ്വം ബോർഡിനോട് വിശദീകരണം തേടി

Chikheang Yesterday 11:52 views 182
  



കൊച്ചി ∙ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി. കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതി. ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.

  • Also Read മണിമണ്ഡപം നിർമിക്കുന്നതിനും സപോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി; എത്തിയത് അഡ്വക്കറ്റ് കമ്മിഷന്റെ നിർദേശപ്രകാരം   


ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റായി ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേ സമയം, ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാലു കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു.  
Just in
JUST IN


  • 1 MINUTE AGO   ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേട്, 50 കിടക്കകൾ കാണാനില്ല, ദേവസ്വം ബോർഡിനോട് വിശദീകരണം തേടി Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   ‘വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതിനാൽ’; അഹമ്മദാബാദ് വിമാനാപകടത്തിൽ അന്തിമ റിപ്പോർട്ട് ? Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   LIVE ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ, ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
High Court Flags Financial Irregularities in Sabarimala Ayyappa Sangamam: Sabarimala Global Ayyappa Sangamam finances are facing scrutiny as the Kerala High Court has pointed out discrepancies in accounts and tender violations. The court has sought an explanation from the Devaswom Board regarding alleged financial indiscipline and missing items.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160837