LHC0088 • 8 hour(s) ago • views 1075
തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് കേരളാ എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ച തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ള 115 ബിജെപി ജനപ്രതിനിധികൾക്ക് ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വീകരണം. പാർട്ടി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ, അഖിലേന്ത്യാ വക്താവ് പ്രദീപ് ദണ്ഡാരി, ഡൽഹി മേയർ രാജാ ഇക്ബാൽ എന്നിവർ നേരിട്ടെത്തിയാണ് സംഘത്തെ വരവേറ്റത്. മേയർ വി.വി.രാജേഷ്, ഡപ്യൂട്ടി മേയർ ആശാ നാഥ് എന്നിവരെ ബൊക്കെ നൽകി സ്വീകരിച്ചു.
What you should read next
- തമിഴ്നാട്ടിൽ ഇഡ്ഡലി, ആന്ധ്രയിൽ പുഷ്പഹാരം...; കേരളത്തിൽ താമര വിരിയിച്ചവർ ഡൽഹിയിലേക്ക്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച Latest News
ചെണ്ടമേളവും ഉത്തരേന്ത്യൻ വാദ്യങ്ങളും പുഷ്പങ്ങളുമായി നൂറുകണക്കിനു വനിതാ പ്രവർത്തകരും സ്‌റ്റേഷനിൽ എത്തിയിരുന്നു. ബിജെപി ഡൽഹി ഘടകവും കേരള സെല്ലും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്. ഭരണനൈപുണ്യ ശിബിരത്തിൽ പങ്കെടുക്കാനാണ് സംഘം ഡൽഹിയിലെത്തിയത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും പ്രധാനമന്ത്രിയെ നേരിൽ കാണാനും അദ്ദേഹത്തിന്റെ വസതിയിൽ വിരുന്നിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണെന്നും കൗൺസിലർ സിമി ജ്യോതിഷ് പറഞ്ഞു.
ഇന്ന് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായുള്ള കൂടിക്കാഴ്ച നടക്കും. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുമായും വിവിധ കേന്ദ്രമന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും. നാളെ പാർലമെന്റ് മന്ദിരത്തിലും സന്ദർശനം നടത്തും. രാത്രി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിലാണ് അത്താഴ വിരുന്ന് ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ടാണു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിനു വേണ്ടി പറയാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തോടു പറയുമെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.
What you should read next
- ട്രെയിൻ യാത്രാ ‘തന്ത്രത്തിനു’ പിന്നിൽ കേന്ദ്രം; പോറ്റിയെ കേറ്റിയേ പാടി ഉത്സവമൂഡിൽ കൗൺസിലർമാർ, മടക്കയാത്ര വിമാനത്തിൽ Latest News
പാർലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ നേരിട്ടു കേൾക്കാൻ കഴിയുന്നതും വലിയ ഗുണമാണ്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടാർ, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ജനപ്രതിനിധികളുമായി സംവദിക്കും. തിരുവനന്തപുരത്തെ പാർട്ടിയുടെ വിജയം മറ്റു സംസ്ഥാനങ്ങളിൽ ഏതു തരത്തിൽ സ്വാധീനിച്ചുവെന്നതിന്റെ ഗൗരവം ലഭിച്ച സ്വീകരണങ്ങളിൽനിന്നു ഞങ്ങൾക്കു വ്യക്തമായി. അതിനനുസരിച്ചു മുന്നോട്ടുപോകുമെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. കോർപറേഷന്റെ ഫണ്ട് ഉപയോഗിച്ചല്ല ഡൽഹി യാത്രയെന്നും മുഴുവൻ ചെലവും പാർട്ടിയാണു വഹിക്കുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
-
50 SECONDS AGO ചെണ്ടമേളവും വാദ്യങ്ങളുമായി പ്രവർത്തകർ; കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാർക്ക് ഡൽഹിയിൽ വൻ സ്വീകരണം Latest News
-
56 MINUTES AGO ‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ് Latest News
-
1 HOUR 40 MINUTES AGO ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
VIEW MORE
English Summary:
BJP Councillors from Kerala Receive Warm Welcome in Delhi. They will meet PM Modi, Union Ministers, and attend events during the visit. |
|