search

മൂന്നു യാത്രക്കാർ

cy520520 Yesterday 11:52 views 581
  



തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ  കലോത്സവത്തോടനുബന്ധിച്ചു മലയാള മനോരമ കലോത്സവ പേജിൽ  എഴുത്തുകാരൻ അഖിൽ പി.ധർമജൻ ഒരു ത്രില്ലർ കഥയുടെ ആദ്യഭാഗം എഴുതുകയും കലോത്സവ രചനാമൽസരത്തിൽ എ ഗ്രേഡ് നേടിയ മൂന്നു വിദ്യാർഥികൾ അതു പൂർത്തിയാക്കുകയും ചെയ്തിരുന്നു. അഖിൽ എഴുതിയ കഥയുടെ പൂർണരൂപം പ്രസിദ്ധീകരിക്കുന്നു​

  • Also Read കലർന്നൊഴുകുന്ന കാലം, കവിത   


രാത്രി ലാസ്റ്റ് ബസും പോയ ശേഷമാണ് കിരൺ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. ഇനി ബസ് കിട്ടണമെങ്കിൽ ഹൈവേ വരെ നടക്കുകയോ ഓട്ടോ പിടിക്കുകയോ ചെയ്യുകയേ വഴിയുള്ളൂ. ബസിൽ വീട്ടിലേക്കു പോകാനുള്ള പണം മാത്രമാണ് പഴ്സിൽ അവശേഷിച്ചത്.

‘നടക്കുക തന്നെ രക്ഷ. പോകുന്ന വഴിയിൽ വല്ല ലിഫ്റ്റും കിട്ടുമോയെന്നു നോക്കാം.’ അവൻ മനസ്സിലോർത്തു.
    

  • 10 കൊല്ലം മുൻപ് 10,000 കോടി, ഇന്ന് മലയാളി ലക്ഷം കോടിപതി; കോവിഡനന്തരം പണമൊഴുകി; എങ്ങനെ സമ്പാദിച്ചു ഈ തുക? ഇതാ ആ വഴി
      

         
    •   
         
    •   
        
       
  • 46 ലക്ഷം 27,000 ആയതെങ്ങനെ? കരാറുകാരന് കൊടുത്തത് എത്ര ലക്ഷം? തിരിമറിക്ക് വ്യാജ രസീതു ബുക്ക്; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ സിപിഎം കുടുങ്ങുമോ?
      

         
    •   
         
    •   
        
       
  • കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കിക്കൊന്നാലും കെടാതെ ഈ പ്രതിഷേധജ്വാല
      

         
    •   
         
    •   
        
       
MORE PREMIUM STORIES


റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് ഇടറോഡിലേക്കു നടക്കുമ്പോൾ ഒരു ബൈക്ക് വന്നു. കൈ കാണിച്ചെങ്കിലും അയാൾ നിർത്താതെ പോയി. എന്നാൽ തൊട്ടുപിന്നിലായി വന്ന കാർ അടുത്തു വന്നു ചേർത്തു നിർത്തി. തനിക്കുവേണ്ടി നിർത്തിയതാണോ എന്ന സംശയത്തിൽ നിൽക്കുമ്പോൾ  ഡ്രൈവിങ് സീറ്റിൽനിന്ന് ഒരു സ്ത്രീ പുറത്തേക്കു കൈകാട്ടി വിളിച്ചു.

‘കയറൂ’.

കിരൺ പെട്ടെന്നു കാറിൽ കയറി.

‘താങ്ക്സ് മാഡം’

അവൻ സൗമ്യമായി പറഞ്ഞു. മറുപടിയായി അവർ ചെറുതായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

കാർ സാവധാനം മുന്നോട്ടുനീങ്ങി.

എന്നാൽ അടുത്ത ജംക്‌ഷനിൽ പൊലീസ് ചെക്കിങ് കണ്ടു സ്ത്രീ പെട്ടെന്നു വണ്ടി നിർത്തി.

പൊലീസ് അവരെ ശ്രദ്ധിക്കുകയും ചെയ്തു.

‘നമുക്ക് അങ്ങോട്ടേയ്ക്കു പോകാൻ പറ്റില്ല’

അവർ പറഞ്ഞു.

‘അതെന്താ’

കിരൺ സംശയത്തോടെ ചോദിച്ചു.

അപ്പോഴേക്കും പൊലീസുകാർ കാറിലേക്കു ടോർച്ച് തെളിച്ചുകാട്ടി മുന്നോട്ടുവരാൻ കൈകാണിച്ചു.

‘ഡിക്കിയിൽ ഒരു ഡെഡ് ബോഡിയുണ്ട്’.

ആ സ്ത്രീ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

‘‘നിങ്ങളെന്താണീ പറയുന്നത്’’. കിരണിന്റെ മുഖത്ത് ഭയം നിറഞ്ഞു.

‘‘നീ പേടിക്കേണ്ട. ആർക്കും ഞാൻ പിടികൊടുക്കാൻ പോകുന്നില്ല’’. ആ സ്ത്രീ ഗൗരവത്തിൽ പറഞ്ഞു.

‘‘നിങ്ങളെന്തിനാ എന്നേക്കൂടി കുഴപ്പത്തിലാക്കിയത്’’.

ഭയം മൂലം കിരണിന്റെ ശബ്ദം വിറച്ചു. അവൻ മുഖംപൊത്തി സീറ്റിൽ കുനിഞ്ഞിരുന്നു.

പെട്ടെന്നു കാർ വീണ്ടും ചലിക്കുന്നതു പോലെ അവനു തോന്നി. നോക്കുമ്പോൾ ആ സ്ത്രീ കാർ തിരിച്ചു മറ്റൊരു വഴിയേ പോകുകയാണ്.

‘‘പൊലീസ് പിന്നാലെയുണ്ട്’’. തിരക്കിട്ട ഡ്രൈവിങ്ങിനിടയിലും അവർ പറഞ്ഞു.

‘‘വണ്ടി നിർത്തൂ. എനിക്കിറങ്ങണം’’.

‘‘എനിക്കൊപ്പം നിന്നെയവർ കണ്ടുകഴിഞ്ഞു. ഇനി ഇറങ്ങിയാലും നിനക്കു രക്ഷയില്ല’’.

‘‘വണ്ടി നിർത്ത്, ഇല്ലെങ്കിൽ ഞാൻ ചാടും’’. കിരൺ അലറി.

അവർ നിർത്തുന്ന ലക്ഷണമില്ലെന്നു കണ്ടതും എന്തുചെയ്യുമെന്നറിയാതെ അവൻ കുഴങ്ങി. ഒടുവിൽ രണ്ടും കൽപ്പിച്ച് കാറിൽനിന്നു ചാടാൻ കിരൺ തീരുമാനിച്ചു. ഇരുവശവും പുല്ലുകൾ നിറഞ്ഞ ഒരു റോഡിലൂടെ കാർ പാഞ്ഞുപോകവേ കിരൺ ഡോർ തുറന്നു പുറത്തേക്കു ചാടി.

ചാട്ടത്തിൽ അവന്റെ തല എവിടെയോ ഇടിച്ചു. അസഹനീയമായ വേദനയിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു. തന്റെ ബോധം മറയുകയാണെന്ന് അവൻ തിരിച്ചറിഞ്ഞു. പിന്നീടു കിരൺ ഉണരുന്നത് ആരോ തന്നെ ശക്തിയിൽ തട്ടിവിളിക്കുന്നത് മനസ്സിലാക്കിയാണ്.

നോക്കുമ്പോൾ ചുറ്റും കുറെ ആളുകൾ.!

‘‘ഇയാളും ആലപ്പുഴയ്ക്കല്ലേ. ദാ സ്റ്റേഷനെത്തി’’.

സീറ്റിൽ തനിക്കൊപ്പമിരുന്നയാളെ അവൻ പകച്ചു നോക്കി.

അവന്റെ മുഖഭാവം കണ്ടപ്പോൾ അയാളും ഒന്ന് അമ്പരന്നു.

അതേ, ട്രെയിൻ യാത്രയിൽ താനൊരു ദുഃസ്വപ്നം കണ്ടതാണ്. കിരൺ തിരിച്ചറിഞ്ഞു.

സ്റ്റേഷനു വെളിയിൽ വന്നപ്പോൾ ലാസ്റ്റ് ബസ് പോയിരുന്നു.

ആ സമയത്താണ് ട്രെയിനിലെ സഹയാത്രികൻ ബൈക്കുമായി പാർക്കിങ്ങിൽ നിന്നു വന്നത്. അവനെ ശ്രദ്ധിച്ചശേഷം അയാൾ ബൈക്ക് നിർത്തി.

‘‘ബസ് ഇല്ലല്ലേ, പാതിരപ്പള്ളിക്കല്ലേ. കേറിക്കോ, ഞാനും ആ വഴിക്കാണ്’’.

ആശ്വാസത്തോടെ കിരൺ ആ ലിഫ്റ്റ്‌ സ്വീകരിച്ചു.

അയാളുടെ ബൈക്കിന്റെ പിന്നിലിരുന്ന് പോകുമ്പോഴും കിരണിന്റെ മനസ്സുമുഴുവൻ താൻ കണ്ട ദുഃസ്വപ്നമായിരുന്നു.

‘‘ഇയാൾക്ക് ഹെൽമെറ്റില്ലാത്തതുകൊണ്ട് നമുക്ക് ഒരു ഷോട്ട്‌കട്ടെടുക്കാം’’.

അതും പറഞ്ഞ് അയാൾ മറ്റൊരു ഇടറോഡിലേക്കു ബൈക്ക് തിരിച്ചു. കിരൺ സ്വപ്നത്തിൽ കണ്ട അതേ ഇടറോഡിലേക്കു ബൈക്ക് തിരിഞ്ഞു.

‘‘ഞാൻ സാധാരണ രാത്രിയിൽ ഈ വഴിക്ക് വരാത്തതാണ്’’.

‘‘അതെന്താ’’. കിരണിൽ ആകാംക്ഷ നിറഞ്ഞു.

‘‘ഓ, ഇയാൾ ആലപ്പുഴയിൽ അധികമായില്ലല്ലേ. താൻ ഇതൊക്കെ വിശ്വസിക്കുമോ എന്നറിയില്ല’’, അയാൾ തുടർന്നു.

‘‘വർഷങ്ങൾക്ക് മുൻപ് ഈ വഴിയിലായി ഒരു യുവാവിന് ഒരു സ്ത്രീ കാറിൽ ലിഫ്റ്റ് കൊടുത്തു. എന്നാൽ മദ്യലഹരിയിലായിരുന്ന അവൻ ആ സ്ത്രീയെ ഉപദ്രവിച്ചു കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലിട്ടു. കുറെ ദിവസങ്ങൾ ആളില്ലാതെ വഴിയരികിൽ കിടന്ന കാറിൽനിന്നു പൊലീസുകാരാണ് ആ ബോഡി അഴുകിയ നിലയിൽ കണ്ടെത്തിയത്. അതിനുശേഷം രാത്രിയിൽ ഈ വഴിയിൽ ഒരു പ്രേതക്കാർ പ്രത്യക്ഷപ്പെടാറുണ്ട്. ആ കൊലയാളിയുടെ പ്രായത്തിലുള്ള യുവാക്കളിൽ പലർക്കും കാറിൽ വരുന്ന സ്ത്രീ ലിഫ്റ്റ് വാഗ്ദാനം ചെയ്യും.  കെണിയിൽ വീണ പലരും പിറ്റേന്ന് ജീവനില്ലാത്ത ശരീരങ്ങളായാണ് കാണപ്പെട്ടത്. ആ മരണച്ചുഴിയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ചിലരാണ് ഈ കഥകൾ പുറംലോകത്തെ അറിയിച്ചത്. അതുകൊണ്ട് രാത്രി ഒരു സമയം കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങുന്നവർ പോലും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാലും ഈ വഴിക്കു വരാറില്ല. നീതി കിട്ടാത്ത ആ ആത്മാവ് ഇപ്പോഴും ഈ ഇരുളടഞ്ഞ ഇടറോഡുകളിൽ അലഞ്ഞുതിരിയുന്നുണ്ടെന്നു പലരും വിശ്വസിക്കുന്നു’’. അയാൾ പറഞ്ഞു നിർത്തിയതും കിരണിന്റെ തൊണ്ട വരളുന്നതുപോലെ തോന്നി. വിറയ്ക്കുന്ന ശരീരത്തോടെ അവൻ ആ ഇടറോഡിലേക്കു തിരിഞ്ഞുനോക്കി. അവിടെ ഇരുളിൽ ഒരു കാർ നിശ്ചലമായി കിടക്കുന്നു. മങ്ങിയ നിലാവെളിച്ചത്തിൽ അവൻ കാറിനുള്ളിലേക്കു സൂക്ഷിച്ചുനോക്കി. അതിനുള്ളിലിരുന്ന് തന്നെത്തന്നെ ഉറ്റുനോക്കുന്ന ഒരു സ്ത്രീരൂപം.  സ്വപ്നത്തിൽ കണ്ട അതേ സ്ത്രീ! English Summary:
The Nightmare Begins: This thriller story follows Kiran, who experiences a terrifying nightmare about a woman with a dead body in her car. His horror escalates when he learns the nightmare is based on a real local ghost legend, and he might be its next victim.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156906