search

പൊളിഞ്ഞ റോഡ്, വാഹനം വിളിച്ചിട്ടു വന്നില്ല: ആശുപത്രിയിലെത്തിക്കാൻ വൈകി; റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു

cy520520 Yesterday 11:51 views 1012
  



കൊല്ലം∙ പൊട്ടിപ്പൊളിഞ്ഞ തീരദേശ റോഡ് വില്ലനായി. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ വീട്ടിൽ കുഴഞ്ഞു വീണ് മുൻ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ജില്ലാ അർബൻ ബാങ്കിൽ നിന്നു വിരമിച്ച ഇരവിപുരം ഗാർഫിൽ നഗറിൽ ചാൾസ് ഡൊമിനിക്കാണ് (61) മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ജെസ്ഫിൻ. മക്കൾ: ജോബിൻ, ഫെബിൻ.

ചൊവ്വാഴ്ച രാത്രി ഒന്നരയ്ക്കാണ് ചാൾസ് ഡൊമിനിക്കിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ കൊണ്ടു പോകാനായി വാഹനങ്ങൾ വിളിച്ചപ്പോൾ ‍പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പോകാൻ ഡ്രൈവർമാർ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. അവശനായ അച്ഛനെ ഒടുവിൽ മക്കൾ ബൈക്കിൽ ഇരുത്തി ക്ലാവർ ജംക്‌ഷൻ വരെ എത്തിച്ചു. അവിടെ നിന്നും വനിതാ ഒ‍ാട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തിൽ ചാൾസ് ഡൊമിനിക്കിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് ജീവൻ നഷ്ടമായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.  

3 മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ട് ജീവൻ
തീരദേശ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിടെ 3 മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ട് ജീവൻ. കഴിഞ്ഞ സെപ്റ്റംബറിൽ കുരിശുംമൂടിന് സമീപത്തുള്ള സന്തോഷും ആശുപത്രിയിൽ സമയത്ത് എത്തിക്കാൻ വൈകിയതിനെ തുടർ‌ന്ന് മരണപ്പെട്ടിരുന്നു.  
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പള്ളിനേര് വരെ വരുന്ന ഭാഗത്തെ തീരദേശ റോഡിന്റെ നിർമാണമാണ് ഒന്നര വർഷമായി ഇഴഞ്ഞു നീങ്ങുന്നത് . ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല. തീരദേശ റോഡ് തകർന്ന കുരിശുംമൂട്, ക്ലാവർ മുക്ക് ഭാഗത്ത് തീരത്തോട് ചേർന്ന് പാറയും കമ്പികളും കൊണ്ട് കോൺക്രീറ്റ് ഭിത്തി കെട്ടി തീരം ബലപ്പെടുത്തുന്ന ജോലികൾ ജൂണിൽ പൂർത്തിയായിരുന്നു.

എന്നാൽ ടെട്രാപോഡുകൾ നിരത്തുന്നതും പുലിമുട്ടുകൾ ബലപ്പെടുത്തുന്ന ജോലികളും അവശേഷിക്കുകയാണ്. 2024 നവംബർ മുതലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2025 അവസാനത്തോടെ നിർമാണം പൂർത്തിയായി റോഡ് ടാറിങ് നടത്തുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.  English Summary:
Coastal road death in Kollam due to delayed hospital access. The dilapidated coastal road caused a delay in transporting a former bank employee to the hospital, resulting in his death, highlighting the critical need for infrastructure improvements.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156522