ബാങ്കോക്ക് ∙ വടക്കുകിഴക്കൻ തായ്‌ലൻഡിൽ അതിവേഗ റെയിൽപാത നിർമിക്കുന്നതിനിടെ, നിലവിലുള്ള പാതയിലേക്ക് തകർന്നുവീണ ക്രെയിനിൽ യാത്രാവണ്ടി ഇടിച്ച് 31 പേർ മരിച്ചു. 64 പേർക്കു പരുക്കേറ്റു. തലസ്ഥാനനഗരമായ ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കുള്ള സിഖിയോ ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ബാങ്കോക്കിൽനിന്ന് 195 യാത്രക്കാരുമായി സഞ്ചരിച്ച ട്രെയിനാണ് അപകടത്തിൽ പെട്ടത്.
- Also Read രാജ്യത്തലവൻമാരെ ‘ഡ്രമ്മിലടിപ്പിച്ച്’ കെ–പോപ്പ്; തകൈച്ചിക്ക് ‘ദക്ഷിണ’... കൊറിയൻ പ്രസിഡന്റും ഡ്രമ്മറായി!
ബാങ്കോക്കിനെ ചൈനയിലെ കുൻമിങ്ങുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയിൽപദ്ധതിയുടെ നിർമാണം നടക്കുന്നതിനിടെയാണ് ക്രെയിൻ തകർന്നുവീണത്. നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായി കോൺക്രീറ്റ് തൂണുകൾക്കു മുകളിലാണ് അതിവേഗ പാത പണിയുന്നത്. പഴയ പാളത്തിലേക്കുവീണ ക്രെയിനിൽ തട്ടി ട്രെയിൻ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. English Summary:
Deadly Train Accident in Northeast Thailand: Thailand train accident resulted in 31 fatalities and 64 injuries in Northeast Thailand. The crash occurred when a train collided with a crane that had collapsed onto the existing railway line during high-speed rail construction. |
|