search

എൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ.മാണി; സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ – പ്രധാന വാർത്തകൾ വായിക്കാം

Chikheang 11 hour(s) ago views 372
  



കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇടതുമുന്നണിക്കൊപ്പം എന്ന് ആവർത്തിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിലും തന്ത്രി കണ്ഠരര് രാജീവരെ പ്രതി ചേർക്കാൻ വിജിലൻസ് കോടതി എസ്ഐടിക്ക് അനുമതി നൽകിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താൻ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിർത്തിവച്ചുമാണ് പണിമുടക്ക്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സംയുക്തമായി ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇടതുമുന്നണിക്കൊപ്പം എന്ന് ആവർത്തിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി സമൂഹമാധ്യമത്തിൽ കുറിച്ചു.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിലും തന്ത്രി കണ്ഠരര് രാജീവരെ പ്രതി ചേർക്കാൻ വിജിലൻസ് കോടതി എസ്ഐടിക്ക് അനുമതി നൽകി. തന്ത്രിയെ ജയിലിൽ എത്തി ഈ കേസിൽ അറസ്റ്റ് ചെയ്യാനും കോടതി അനുമതി നൽകിയിട്ടുണ്ട്. നേരത്തെ കട്ടിളപ്പാളി കേസിലും തന്ത്രിയെ പ്രതി ചേർത്തിരുന്നു.

കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ലോക്ഭവനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ജഡ്ജി ഹണി.എം.വർഗീസ് പറഞ്ഞത് കളവും വാസ്തവ വിരുദ്ധവുമായ കാര്യമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. ഒന്നര വർഷക്കാലം താൻ ട്രയൽ കോടതിയിൽ ഉണ്ടായിരുന്നുവെന്നും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയിൽ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവ് പറഞ്ഞതെന്നും ടി.ബി. മിനി പറഞ്ഞു. English Summary:
Todays recap 13-1-2026
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634