LHC0088 • The day before yesterday 11:50 • views 1078
മുംബൈ ∙ മഹാരാഷ്ട്രയിലെ 29 കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ കണ്ണുകളെല്ലാം സമ്പന്നമായ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലാണ് (ബിഎംസി). രാജ്യത്തെ പല സംസ്ഥാനങ്ങളുടെ ബജറ്റുകളെ പോലും പിന്തള്ളുന്നതാണ് ഈ കോർപറേഷന്റെ ബജറ്റ്. 2025-26 സാമ്പത്തിക വർഷത്തിലേക്ക് 74,427 കോടിയിലധികം രൂപയുടെ ബജറ്റാണ് ബിഎംസി 2025 ഫെബ്രുവരി 4ന് പാസാക്കിയത്. മുൻവർഷത്തേക്കാൾ 14 ശതമാനം വർധനവാണ് നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിലുള്ളത്.
- Also Read ‘എന്നെ അവസാനിപ്പിക്കണമെന്നാണ് മോദി പറയുന്നത്, വിഷമവും ദേഷ്യവും, പ്രധാനമന്ത്രിയാക്കാൻ പ്രചാരണം നടത്തിയത് ഞാൻ’
ബിഎംസിയുടെ ബജറ്റ് രാജ്യത്തെ ഒട്ടേറെ സംസ്ഥാനങ്ങളുടെ ബജറ്റിനേക്കാൾ വലുതാണെന്ന് വിശേഷണമുണ്ട്. ഉദാഹരണത്തിനു മഹാരാഷ്ട്രയുടെ അയൽസംസ്ഥാനമായ ഗോവയുടെ 2025-26 ലെ ബജറ്റ് 28,162 കോടി രൂപയുടേതാണ്. ഹിമാചൽ പ്രദേശിന്റെ ബജറ്റ് 58,514 കോടിയും അരുണാചൽ പ്രദേശിന്റേത് 28,162 കോടി രൂപയുടേതുമാണ്. ത്രിപുരയുടേയും സിക്കിമിന്റേയും ബജറ്റും ബിഎംസിയേക്കാൾ ചെറുതാണ്.
- Also Read ‘മുംബൈയെ ബംഗ്ലദേശി മുക്തമാക്കും; ബുർഖ ധരിച്ച സ്ത്രീകളെ മേയറാക്കാമെന്നാണ് ചിലരുടെ വാദം’
അതേസമയം രാജ്യത്തെ വിവിധ നഗരങ്ങളിലെ വലിയ കോർപറേഷനുകളുടെ ബജറ്റ് ബിഎംസിയുടേതിനേക്കാൾ ബഹുദൂരം പിന്നിലാണ്. ഉദാഹരണത്തിനു ഡൽഹി മുനിസിപ്പൽ കോർപറേഷൻ 16,530 കോടി രൂപയുടെ ബജറ്റാണ് പാസാക്കിയത്. ഐടി ഹബ്ബായ ബെംഗളൂരു കോർപറേഷന്റെ 2025-26 വർഷത്തെ ബജറ്റ് 19,930 കോടി രൂപയുടേതാണ്. രാജ്യത്തെ സമ്പന്നമായ കോർപറേഷൻ ഭരിക്കാൻ പാർട്ടികൾ കടുത്ത മത്സരമാണ് നടത്തുന്നത്. ബിഎംസിയുടെ 227 വാർഡുകളിലായി 1,700 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
- സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
- സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
- ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Devendra_Office എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Maharashtra corporation election: As the public campaign for the elections to 29 corporations in Maharashtra concludes today, all eyes are on the wealthy Brihanmumbai Municipal Corporation (BMC). The budget of this corporation surpasses even the budgets of many states in the country. On February 4, 2025, the BMC passed a budget of over ₹74,427 crore for the 2025-26 financial year. The budget for the current financial year marks a 14 percent increase compared to the previous year. |
|