ചെന്നൈ ∙ തന്റെ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നടൻ കമൽഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, ചിത്രങ്ങൾ, വ്യക്തിത്വവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതു തടയണമെന്നാണ് ആവശ്യം.
- Also Read ഇൻഡസ്ട്രി ഒരുമിച്ച് നിൽക്കേണ്ട നിമിഷം: ‘ജനനായകൻ’ വിവാദത്തിൽ കമൽഹാസൻ പറയുന്നു
ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനം തന്റെ ഛായാചിത്രങ്ങൾ, പേര്, ഇനീഷ്യലുകൾ, ‘ഉലകനായകൻ’ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതു ചൂണ്ടിക്കാട്ടിയാണു കമലിന്റെ ജോൺ ഡോ (അജ്ഞാത സ്ഥാപനങ്ങൾക്ക് ഉപയോഗിക്കുന്ന പേര്) ഹർജി. ഇത്തരം പ്രവർത്തനങ്ങൾ പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം.
- Also Read ഞങ്ങളെ ബന്ധിപ്പിച്ച പൊതുവായ ഇഷ്ടം: എസ് ചന്ദ്രനെ അനുസ്മരിച്ച് കമൽഹാസന്‍
നിർമിത ബുദ്ധി (എഐ), ജനറേറ്റീവ് എഐ, മെഷീൻ ലേണിങ്, ഡീപ് ഫേക്കുകൾ, ഫെയ്സ് മോർഫിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു വാണിജ്യപരമോ വ്യക്തിപരമോ ആയ നേട്ടങ്ങൾക്ക് തന്റെ വ്യക്തിത്വം ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് കേസ് ഇന്നു പരിഗണിക്കും.
- സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
- 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
- 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
MORE PREMIUM STORIES
English Summary:
Kamal Haasan Files Lawsuit to Protect Image Rights: Kamal Haasan seeks legal protection against unauthorized commercial use of his identity. He filed a petition in Madras High Court to prevent a company from selling merchandise using his name, image, and titles without permission. The petition also addresses concerns about AI-driven exploitation of his likeness. |