ഇസ്‌ലാമാബാദ്∙ നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റേതെന്ന പേരിൽ ഓഡിയോ സന്ദേശം പുറത്തുവന്നു. ഏതു നിമിഷവും ആക്രമണം നടത്താൻ തയാറായി വൻതോതിൽ ചാവേറുകൾ സജ്ജമാണെന്ന് ഓഡിയോ സന്ദേശത്തിൽ അവകാശപ്പെടുന്നു. തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ ഇവർ സജ്ജരാണെന്നും സന്ദേശത്തിലുണ്ട്. ഓഡിയോ റെക്കോർഡിങിന്റെ തീയതിയോ വിശ്വാസ്യതയോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
Also Read ഫോണിനും ഇന്റർനെറ്റിനും ‘കട്ട്’ പറഞ്ഞ് അജിത് ഡോവൽ; ആശയവിനിമയത്തിന് പ്രത്യേക സംവിധാനങ്ങൾ
ഒന്നോ രണ്ടോ അല്ല, ആയിരവുമല്ല, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അനുവാദം ചോദിച്ചുകൊണ്ട് ആയിരത്തിലധികം ചാവേറുകൾ തന്നെ സമ്മർദത്തിലാക്കുന്നുണ്ടെന്ന് റെക്കോർഡിങ്ങിൽ അസ്ഹർ പറയുന്നു. തന്റെ ഗ്രൂപ്പിലെ പോരാളികളുടെ യഥാർഥ എണ്ണം പുറത്തുവിട്ടാൽ ലോകം ഞെട്ടിപ്പോകുമെന്നും ഇയാൾ സൂചിപ്പിക്കുന്നു.
Also Read ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് യുഎഇയുടെ അഭിനന്ദനം; സഹോദര്യബന്ധം ഊട്ടിയുറപ്പിച്ച് ഭരണാധികാരികൾ
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വർഷങ്ങളായി ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന വ്യക്തിയാണ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുൾപ്പെടെയുള്ള പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാളെന്ന് കരുതപ്പെടുന്നു. ജമ്മുവിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മറുപടിയായി, പാക്കിസ്ഥാനിലെ ബഹാവൽപുരിലുള്ള ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനു മാസങ്ങൾക്ക് ശേഷമാണ് സന്ദേശം പുറത്തു വരുന്നത്. ഇന്ത്യൻ ആക്രമണത്തിൽ അസ്ഹറിന്റെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?
ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
MORE PREMIUM STORIES
2019ന് ശേഷം മസൂദ് അസ്ഹർ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2019ൽ ബഹാവൽപൂരിലെ ഇയാളുടെ ഒളിത്താവളത്തിനു നേരെ അജ്ഞാതർ നടത്തിയ ബോംബാക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിനുശേഷം അസ്ഹർ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. English Summary:
An audio recording of Masood Azhar: Masood Azhar, the head of Jaish-e-Mohammed, claims that over a thousand suicide bombers are ready to attack India. This audio message raises serious concerns about potential terrorist activities. He says the world would be shocked if the number of his group members were revealed.