search

ടോൾ പ്ലാസയിലെ ദ്രോഹച്ചുങ്കം

Chikheang The day before yesterday 11:49 views 1024
  



കേരളത്തിലെ ദേശീയപാത 66ന്റെ ഒന്നാം റീച്ചായ കാസർകോട് ജില്ലയിലെ തലപ്പാടി– ചെർക്കള പാതയിൽ 22 കിലോമീറ്ററിനിടെ ദേശീയപാത അതോറിറ്റിയുടെ രണ്ടു ടോൾ ബൂത്തുകൾ വരുന്നതിനെതിരെ പ്രക്ഷോഭത്തിലാണു ജനങ്ങൾ. രണ്ടു ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരം വേണമെന്ന നിർദേശം ലംഘിച്ചാണ് പുതിയ ടോൾ പ്ലാസ ഇന്നലെ പ്രവർത്തനം ആരംഭിച്ചതെന്നാണു പരാതി.   

കേരള– കർണാടക അതിർത്തിയായ തലപ്പാടിയിലാണ് തലപ്പാടി– ചെർക്കള റീച്ചിന്റെ ആരംഭം. പാത ആരംഭിക്കുന്ന തലപ്പാടിയിൽ കർണാടകയുടെ പ്രദേശത്ത് ഒരു ടോൾ പ്ലാസ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിനുപുറമേ കുമ്പളയ്ക്കു സമീപം ആരിക്കാടിയിലും ടോൾ പ്ലാസ ആരംഭിച്ചിരിക്കുന്നതു ദ്രോഹമാണെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങൾക്കായി കാസർകോട് ജില്ലയിലെ നൂറുകണക്കിനാളുകളാണ് ദിവസേന മംഗളൂരുവിനെ ആശ്രയിക്കുന്നത്. ഈ വഴി വാഹനങ്ങളിൽ കടന്നുപോകുന്ന ആയിരക്കണക്കിനു യാത്രക്കാർ വേറെ. മംഗളൂരുവിലേക്കു പോകണമെങ്കിൽ 2 ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് വഴി സ്വകാര്യ കാറിന് 140 രൂപ (ആരിക്കാടിയിൽ 85 രൂപയും തലപ്പാടിയിൽ 55 രൂപയും) നൽകണം. ഫാസ്ടാഗ് ഇല്ലെങ്കിൽ നേരിട്ടു തുകയായി നൽകുമ്പോൾ ഇത് 280 രൂപയായും യുപിഐ വഴിയാണെങ്കിൽ 175 രൂപയായും ഉയരും. ജില്ലയിലെ കുമ്പളയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള മംഗളൂരുവിലേക്കു പോകാനാണ് ഇത്രയും തുക ടോളായി നൽകേണ്ടിവരുന്നത്. സ്വകാര്യ കാറുകൾക്കു മാത്രമല്ല, മറ്റു വാഹനങ്ങൾക്കും കൂടുതൽ തുക കെ‍ാടുത്തുവേണം മംഗളൂരുവിലെത്താൻ.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേരളത്തിൽ പുരോഗമിക്കുന്ന ദേശീയപാത നവീകരണം പൂർത്തിയായാൽ സംസ്ഥാനത്തെ ആദ്യത്തെ ടോൾ പ്ലാസ വരേണ്ടത് കർണാടക തലപ്പാടിയിലെ ടോൾ പ്ലാസയിൽനിന്ന് 58 കിലോമീറ്റർ തെക്ക്, കേരളത്തിൽ പെരിയയ്ക്കു സമീപം ചാലിങ്കാലിലാണ്. രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ഈ മേഖലയിലെ പാത നിർമാണം പൂർത്തിയാകാൻ ഒരു വർഷത്തിലേറെയെടുക്കും. അതേസമയം, ഒന്നാം റീച്ചായ തലപ്പാടി– ചെർക്കള പാതയിലെ 39 കിലോമീറ്റർ നിർമാണം പൂർത്തിയായിട്ട് 6 മാസത്തിലേറെയായി. പക്ഷേ, രണ്ടാം റീച്ചിലെ നിർമാണം പൂർത്തിയാകാത്തതിനാൽ ഇവിടെയുള്ള ചാലിങ്കാലിലെ ടോൾ പ്ലാസയിൽ പിരിവു നടത്താനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് തലപ്പാടിയിലെ കർണാടക ടോൾ പ്ലാസയിൽനിന്ന് 22 കിലോമീറ്റർ മാത്രം അകലെ, ആരിക്കാടിയിൽ താൽക്കാലികമായി ഒരു ടോൾ പ്ലാസ പണിത് ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്‌ഷൻ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവു നേടിയിരുന്നെങ്കിലും പിന്നീട് അതോറിറ്റിക്ക് അനുകൂലമായ വിധിയുണ്ടായി. തുടർന്ന് ആക്‌ഷൻ കമ്മിറ്റി അപ്പീൽ സമർപ്പിച്ചപ്പോൾ, ടോൾ പ്ലാസ തുടങ്ങാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും  ടോൾ പിരിവു നടത്തില്ലെന്നുമാണ് അതോറിറ്റി കഴിഞ്ഞ നവംബറിൽ കോടതിയെ അറിയിച്ചത്. ടോൾ പിരിവു നടത്തില്ലെന്ന് അറിയിച്ചശേഷം ഇപ്പോൾ അതു ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനൊരുങ്ങുകയാണ് ആക്​ഷൻ കമ്മിറ്റി. പ്രതിഷേധങ്ങൾക്കിടെയാണ് ഇന്നലെ ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ചത്. ടോൾ പിരിവ് നടത്താനുള്ള ശ്രമം നേരത്തേ മൂന്നു തവണ നാട്ടുകാ‍രും ആക്‌ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും ചേർന്നു തടഞ്ഞിരുന്നു.  

ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണം പൂർത്തിയാകുന്നതുവരെ മാത്രമാണ് ആരിക്കാടിയിലെ ടോൾ പിരിവെന്നാണു വിശദീകരണം. എന്നാൽ, ചാലിങ്കാലിലെ ടോൾ പ്ലാസ തുടങ്ങാൻ വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരിൽ അമിത സാമ്പത്തികഭാരം അനുഭവിക്കേണ്ടി വരുന്നതിനു ന്യായമില്ലെന്നും ജനങ്ങൾ പറയുന്നു.   

ഇപ്പോഴത്തെ ജനകീയ പ്രതിഷേധത്തിന്റെ ഗൗരവം കേന്ദ്ര സർക്കാർ തിരിച്ചറിയേണ്ടതുണ്ട്; ടോൾ പ്ലാസ നിർമാണം വൈകുന്നതിന്റെ പേരിൽ ജനങ്ങൾ അമിത തുക നൽകേണ്ടിവരുന്നതിനെതിരെ എത്രയും വേഗം ഇടപെടുകയുംവേണം. English Summary:
Public Outcry Against New Toll Booth Near Kasargod: Toll Plaza protests are happening in Kerala due to the establishment of multiple toll booths within short distances. Residents are protesting the Arikkady toll plaza on National Highway 66, citing excessive toll fees and violation of regulations. The government needs to recognize this and take action against it immediately.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161238