LHC0088 • The day before yesterday 11:49 • views 709
നിയമസഭാംഗമായി കാൽനൂറ്റാണ്ട് പിന്നിടുക നിസ്സാരകാര്യമല്ല. ജനപ്രീതിയുടെ അംഗീകാരമാണത്. മണ്ഡലത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും സ്വാധീനമുള്ള പ്രമുഖനേതാക്കൾ രജതജൂബിലി പിന്നിട്ട് വീണ്ടും രംഗത്തിറങ്ങുമോയെന്നതിൽ ആകാംക്ഷയേറെ. ഇക്കൂട്ടത്തിൽ ഏറ്റവും സീനിയറായ പി.ജെ.ജോസഫ് തൊടുപുഴയിൽ മത്സരംഗത്തുണ്ടാകുമെന്ന സൂചനയാണു ലഭിക്കുന്നത്. 10 തവണ നിയമസഭയിലെത്തിയ ജോസഫിന്റെ പന്ത്രണ്ടാം മത്സരമാകും ഇത്. നിയമസഭയിൽ കാൽനൂറ്റാണ്ട് പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അങ്കം കുറിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കേരളം കാത്തിരിക്കുന്നു. തുടർച്ചയായി 25 വർഷം എംഎൽഎയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറവൂരിൽനിന്നുതന്നെ ജനവിധി തേടുമെന്ന് ഉറപ്പ്.
- Also Read ‘തോറ്റ സീറ്റിൽ ജയിച്ചാലേ ത്രില്ലുള്ളൂ; രാഷ്ട്രീയം സംസാരിക്കാൻ അന്ന് സിനിമ ഉപേക്ഷിച്ചു, പക്ഷേ...’: കോൺഗ്രസിൽ സജീവമാകാൻ അഖിൽ മാരാർ
കേരള കോൺഗ്രസിന്റെ (എം) മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽനിന്നു വീണ്ടും മത്സരിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് നേതാവായ മോൻസ് ജോസഫ് കടുത്തുരുത്തിയിൽ വീണ്ടും മത്സരിച്ചേക്കും. പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടി ലീഗിനെ നയിക്കാനുണ്ടാകുമെന്നു വ്യക്തമാണ്. മുസ്‍ലിം ലീഗിലെ എം.കെ.മുനീറിന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും മാറിനിൽക്കാൻ സാധ്യത കുറവ്. 25 വർഷം എംഎൽഎയായിട്ടും മന്ത്രിയാകാത്ത കെ.പി.എ.മജീദിന് അതിന് ഒരവസരം ലീഗ് നൽകുമെന്നു കരുതുന്നവരാണേറെ. പത്തനാപുരത്തു തന്നെയെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പ്രഖ്യാപിച്ചുകഴിഞ്ഞു. കുന്നത്തൂരിൽ 2001 മുതൽ അദ്ഭുതജയങ്ങൾ ആവർത്തിക്കുന്ന കോവൂർ കുഞ്ഞുമോനു വീണ്ടും സീറ്റുണ്ടോ എന്നു സിപിഎം തീരുമാനിക്കും. കോട്ടയത്തു തിരുവഞ്ചൂർ രാധാകൃഷ്ണനും വണ്ടൂരിൽ എ.പി.അനിൽകുമാറും വീണ്ടും ജനവിധി തേടും. തൃപ്പൂണിത്തുറയിൽ കെ.ബാബുവും എലത്തൂരിൽ എൻസിപിയുടെ എ.കെ.ശശീന്ദ്രനും ചിറ്റൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയും വീണ്ടും മത്സരിക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല. വി.ഡി. സതീശൻ. ചിത്രം: മനോരമ
മോഹമുക്തരും ഇവിടെയുണ്ട്
മത്സരിക്കാൻ ഇടിച്ചുനിൽക്കുന്നവരാണ് കൂടുതലെങ്കിലും ‘മത്സരിക്കാനില്ല’ എന്നു പറയുന്നവരുമുണ്ട് ഈ കേരളത്തിൽ. മോഹമുക്തരെന്നു വിശേഷിപ്പിക്കുന്നതു കടന്നകയ്യാകാമെങ്കിലും അവരുടേതു വേറിട്ട നിലപാടാണെന്നതു തീർച്ച; കാരണങ്ങൾ പലതുണ്ടാകാമെങ്കിലും.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
വി.എം.സുധീരന്റെ പേരു തന്നെയാണ് അതിൽ ഒന്നാമത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽനിന്നു വിളികൾ പലവട്ടമുണ്ടായെങ്കിലും സുധീരൻ മാറി നിൽക്കുന്നു. ‘മത്സരിക്കാൻ പല സന്ദർഭങ്ങളിലും കോൺഗ്രസ് നേതൃതലത്തിൽനിന്നു സമ്മർദങ്ങളുണ്ടായെങ്കിലും നന്ദിപൂർവം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിൽ ഒരു മാറ്റവുമില്ല’: സുധീരൻ നയം വ്യക്തമാക്കി. വി.എം. സുധീരൻ (ചിത്രം: മനോരമ)
സുധീരന്റെ സ്നേഹിതനായ ചെറിയാൻ ഫിലിപ്പും ആ വഴിയിലാണ്. മത്സരിക്കാനില്ലെന്നു ചെറിയാൻ പ്രഖ്യാപിച്ചതോടെ, എംഎൽഎയോ എംപിയോ ആകാത്തതാകും അരനൂറ്റാണ്ട് പിന്നിടുന്ന ആ രാഷ്ട്രീയജീവിതമെന്നത് ചെറിയാനെ അടുത്ത് അറിയാവുന്നവർക്കു വേദന നൽകും.
പേരാമ്പ്ര എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി.പി.രാമകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രനും മത്സരിക്കാൻ അസൗകര്യം അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമതീരുമാനം പാർട്ടിയുടേതാകും.
- Also Read മാറുമോ മുന്നണി; പോകുമോ സീറ്റ്? ജാഗ്രതയോടെ ജോസ് കെ.മാണി; ജോസഫിന് ‘തടയൽ’ ദൗത്യം
ഇടുക്കിയിൽ മുൻ എംഎൽഎ ഇ.എം.ആഗസ്തി രാഷ്ട്രീയജീവിതം അവസാനിപ്പിച്ചതോടെ സാധ്യതാപ്പട്ടികയിലൊന്നുമില്ല. ഗവർണർപദവി വരെ വഹിച്ച സാഹചര്യത്തിൽ ഇനി മത്സരത്തിനില്ലെന്ന പി.എസ്. ശ്രീധരൻപിള്ളയുടെ തീരുമാനം മാറ്റണമെങ്കിൽ പ്രധാനമന്ത്രിയുടെ വിളി വേണ്ടിവന്നേക്കാം.
സുധാകരൻ ഉടക്കുമോ; ഉറപ്പാണോ കുറുപ്പ്?
സിപിഎമ്മിൽ പല കാരണങ്ങളാലുള്ള അസംതൃപ്തിയിൽ വിമതഭാവം പൂണ്ട നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതു വേഷമിടും എന്ന ചോദ്യം പാർട്ടിക്കുള്ളിൽ ആകാംക്ഷ വളർത്തുന്നതാണ്.
നാലുതവണ എംഎൽഎയും വിഎസ്– പിണറായി സർക്കാരുകളിൽ മന്ത്രിയുമായിരുന്ന ജി.സുധാകരൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു മാറിയിട്ട് അഞ്ചു വർഷമാകുന്നതേയുള്ളൂ. പ്രായപരിധി ബാധകമായതോടെ പാർട്ടി ഉന്നതഘടകങ്ങളിൽനിന്ന് ഒഴിവായി. ഈ തിരഞ്ഞെടുപ്പിൽ സുധാകരൻ മത്സരിക്കുമോയെന്ന ചോദ്യം അൽപം കടന്നതാകാം. പക്ഷേ, ഒരുകാലത്ത് ആലപ്പുഴയിലെ പാർട്ടിയെ ഉള്ളംകയ്യിൽ വച്ചിരുന്ന സുധാകരന്റെ നിലപാടുകൾ ആ ജില്ലയിലെങ്കിലും ചെറിയ കൊടുങ്കാറ്റുകൾക്കു പ്രാപ്തിയുള്ളതാണ്. സുധാകരനോടു കോൺഗ്രസ് നേതൃത്വം പുലർത്തുന്ന സൗഹൃദവുമായി ഇതിനെ കൂട്ടിവായിക്കുന്നവരുണ്ട്. സുരേഷ് കുറുപ്പ് ഹോർത്തൂസ് വേദിയിൽ.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്തപരാജയത്തിന്റെ പശ്ചാത്തലത്തിൽ, മുൻ എംപിയും മുൻ എംഎൽഎയുമായ സുരേഷ് കുറുപ്പിനെ കോട്ടയം ജില്ലയിൽ വീണ്ടും പരീക്ഷിക്കുമെന്ന അഭ്യൂഹം ശക്തമാണ്. സുഹൃത്തായ എം.എ ബേബി ജനറൽ സെക്രട്ടറിയായതോടെ സുരേഷ് കുറുപ്പിന്റെ മുഖം ബേബിയുടെ മനസ്സിൽ തെളിയും എന്നാണു പ്രചാരണം. കത്തു നൽകി പാർട്ടിപദവികളിൽനിന്നൊഴിഞ്ഞ കുറുപ്പ് സിപിഎം ആവശ്യപ്പെട്ടാലും മത്സരിക്കാൻ തയാറാകുമോ എന്നതിൽ ഉറപ്പില്ല.
- Also Read ചർച്ച ചെയ്ത് കോൺഗ്രസ്; എല്ലാമറിയുന്ന മുഖ്യമന്ത്രി; പഠിച്ച് പട്ടികയാക്കി ബിജെപി: സർവേ പറയും സ്ഥാനാർഥിയെ
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിലും സമീപ ഗ്രാമപ്പഞ്ചായത്തുകളിലുമായി മത്സരിച്ച പത്തിലേറെപ്പേർ മുൻ എംഎൽഎ പി.കെ.ശശിയുടെ ‘ഗ്രൂപ്പ്’ ആയിരുന്നു. ജില്ലാ നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശശി പക്ഷേ, പിണറായിയുടെ ‘ഗുഡ് ബുക്കിൽ’ ഉള്ളതുകൊണ്ടാണ് കെടിഡിസി ചെയർമാനായി തുടരുന്നത്. തന്റെ കാര്യത്തിൽ നേതൃത്വം വ്യക്തമായ സൂചന നൽകുമെന്ന വിശ്വാസത്തിലാണു ശശി. അല്ലാത്തപക്ഷം ‘ശശി ഗ്രൂപ്പ്’ പാലക്കാട്ട് നിർണായക മാകും.
ഇനിയുമുണ്ടോ മക്കൾ?
‘മക്കൾ പെരുമ’യെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ച രാഷ്ട്രീയത്തിൽ എക്കാലത്തുമുണ്ട്. ആ പട്ടികയിൽ ഒടുവിലത്തെ സർപ്രൈസ് എൻട്രിയാകുമോ കാർത്തിക് പ്രേമചന്ദ്രൻ? ലോക്സഭാംഗമായ എൻ.കെ.പ്രേമചന്ദ്രന്റെ മകൻ കാർത്തിക് ആർഎസ്പിയുടെ സീറ്റായ ഇരവിപുരത്തു മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും പാർട്ടി നേതൃത്വമോ പ്രേമചന്ദ്രനോ പ്രതികരിച്ചിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ സന്നദ്ധനാണെന്നു കാർത്തിക് പ്രതികരിച്ചെങ്കിലും ആർഎസ്പിയിൽ ചർച്ച നടന്നിട്ടില്ല. ടികെഎം എൻജിനീയറിങ് കോളജ് അധ്യാപകനായ കാർത്തിക് ചവറയിലും ഇരവിപുരത്തും പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവമായിരുന്നു. നിലവിൽ പാർട്ടിയംഗം മാത്രമായ കാർത്തിക്കിനെ മത്സരിപ്പിക്കുന്നതു പലവിധ ചർച്ചകൾക്കു വഴിയൊരുക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്; അതിനോട് പ്രേമചന്ദ്രനും യോജിപ്പില്ല.
പി.ജെ.ജോസഫിന്റെ മകനും പാർട്ടി കോർഡിനേറ്ററുമായ അപു ജോൺ ജോസഫിന് ഇത്തവണ സീറ്റുണ്ടോ എന്നതിലുമുണ്ട് ഉദ്വേഗം. തൊടുപുഴയിൽ ജോസഫ് മാറിനിന്നാൽ മകൻ വരുമെന്നായിരുന്നു നേരത്തേ സൂചനകളെങ്കിലും ജോസഫ് മത്സരിക്കാനുള്ള സാധ്യതയാണു കൂടുതൽ. അപു ജോൺ ജോസഫ്
മുൻ രാഷ്ട്രീയ നേതാക്കളുടെ മക്കളും നിയമസഭാംഗങ്ങളുമായ പി.കെ.ബഷീർ, ഡോ.എൻ.ജയരാജ്, പി.എസ്.സുപാൽ, വി.ആർ.സുനിൽകുമാർ, ഡോ. സുജിത് വിജയൻപിള്ള, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരെല്ലാം വീണ്ടും ജനവിധി തേടാനാണ് സാധ്യത. കെ.മുരളീധരൻ, കെ.എസ്.ശബരീനാഥൻ, പത്മജ വേണുഗോപാൽ തുടങ്ങിയവരും സാധ്യതയുള്ളവരാണ്. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചുവിന്റെ പേര് കോൺഗ്രസിന്റെ പരിഗണനയിലുണ്ടെങ്കിലും കുടുംബത്തിൽനിന്ന് ഒരാൾ മത്സരിക്കുന്നതാകും ഉചിതമെന്നും അതാരെന്നു പാർട്ടിക്കു തീരുമാനിക്കാമെന്നുമുള്ള നിലപാടിലാണ് എംഎൽഎയായ ചാണ്ടി ഉമ്മൻ. എം.വി.രാഘവന്റെ മകൻ എം.വി.നികേഷ് കുമാർ സിപിഎമ്മിന്റെ തളിപ്പറമ്പ് മണ്ഡലത്തിലെ സാധ്യതാപ്പട്ടികയിലുണ്ടായേക്കും.
റിപ്പോർട്ടുകൾ: സുജിത് നായർ, സി.കെ.ശിവാനന്ദൻ, അനിൽ കുരുടത്ത്, ജയചന്ദ്രൻ ഇലങ്കത്ത്, രാജു മാത്യു, മിഥുൻ കുര്യാക്കോസ്, ജോജി സൈമൺ, ഫിറോസ് അലി
(പരമ്പര അവസാനിച്ചു) English Summary:
Kerala Assembly Election 2024 focuses on veteran political leaders who have completed 25 years as MLAs and whether they will contest the upcoming elections. The article explores potential candidates, those hesitant to run, and the dynamics within various political parties. |
|