search

ഉയരെപ്പറക്കുന്ന പെൺചിറകുകൾ

Chikheang The day before yesterday 11:49 views 633
  



സമസ്തമേഖലകളിലും പെൺകയ്യെ‍ാപ്പുകൾ ഉറച്ചു പതിയുമ്പോൾ, നേട്ടങ്ങളുടെ ചരിത്രത്താളുകളിൽ പെൺപേരുകൾ തുടരെ എഴുതപ്പെടുമ്പോൾ, ഇതുവരെ കൊട്ടിയടച്ചിരുന്ന വാതിലുകൾ വനിതകൾ തള്ളിത്തുറക്കുമ്പോൾ, സ്ത്രീശക്തിയുടെ കരുത്തുറ്റ കാഹളം നാടെങ്ങും മുഴങ്ങുകയാണ്. ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ മുദ്രാമുഖമാണു പുതിയ വനിത.   

അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് തലയുയർത്തി കേരളീയ വനിതകൾ കടന്നുവന്നതു ചരിത്രമാണ്. പിന്നീട്, പുതിയ നൂറ്റാണ്ടിനൊപ്പം സ്ത്രീ സ്വയം പ്രകാശിച്ചപ്പോൾ സമൂഹത്തിനും മാറാതിരിക്കാനായില്ല. കഴിഞ്ഞ 25 വർഷത്തിനിടെ, വ്യക്തികളിലൂടെ തുടങ്ങി സ്ത്രീസമൂഹത്തിൽ വന്ന കാതലായ മാറ്റങ്ങൾ നിർണായക മുദ്രകളാണു കേരളീയ സമൂഹത്തിൽ പതിച്ചത്. അതുകെ‌ാണ്ടുതന്നെ, പ്രായം ഏതുമാകട്ടെ, മാറിയ സ്ത്രീജീവിതത്തിന് 25 വയസ്സ് എന്നു വിചാരിക്കാമെന്നു തോന്നുന്നു.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ നമ്മുടെ കാലത്തിലും ചരിത്രത്തിലും സമൂഹത്തിലും പെണ്ണൊപ്പു പതിഞ്ഞപ്പോൾ വന്ന കാതലായ മാറ്റങ്ങളെക്കുറിച്ചു മലയാള മനോരമ നടത്തിയ അന്വേഷണം– ‘വാനിതാ പറക്കാം’ വനിതകൾക്കുള്ള ആദരം തന്നെയായി മാറി; ഉയരെപ്പറക്കുന്ന പെൺചിറകുകൾക്കും സാഫല്യം നേടുന്ന സ്വപ്നങ്ങൾക്കും ഇച്ഛാശക്തിക്കും ആത്മവിശ്വാസത്തിനുമുള്ള ഹൃദയാഭിവാദ്യം.  
    

  • മലർന്ന് കിടക്കുന്നത് ഹൃദയത്തിന് നല്ലതോ? ഓവർലോഡ് നൽകിയാൽ ശരീരത്തിലെ ‘മോട്ടറിന്’ പണികിട്ടും, ആയുസ്സ് കൂട്ടാൻ ഇവ ശീലിക്കുക
      

         
    •   
         
    •   
        
       
  • തൊഴിലില്ലായ്മയിൽ വൻ വർധന വരുന്നു? 40 മേഖലകളിലെ ജോലി ആദ്യം പോകും; എഐ ഉപയോഗിച്ച് സമ്പന്നരുമാകാം; എന്തു പഠിക്കണം?
      

         
    •   
         
    •   
        
       
  • യാത്രക്കാർ ശ്രദ്ധിക്കുക, കയ്യിലെ സ്വർണവും കാശുമെല്ലാം കാണാതാകും; ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത് മോഷണം; വിമാനത്തിൽ ചൈനീസ് ‘സിൻഡിക്കറ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കാൽനൂറ്റാണ്ടിനിടെ ഇവിടെയുണ്ടായത് സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാണ്. പുരുഷാധിപത്യസമൂഹം കൽപിച്ചുവച്ച അതിരുകൾക്കുള്ളിലായിരുന്ന സ്ത്രീസമൂഹത്തിന് സാമ്പത്തികമായി സ്വന്തംകാലിൽ നിൽക്കാനും രാത്രിയിലുൾപ്പെടെ നിർഭയമായി സഞ്ചരിക്കാനുമുള്ള മാനസികക്കരുത്ത് ഇക്കാലയളവിനിടെ വർധിച്ചു. അവർ വീടുകൾ സംരംഭകകേന്ദ്രങ്ങളാക്കി. സ്ത്രീകൾ പുരുഷന്മാരുടെ തണലിലാണ് എന്ന മിഥ്യാധാരണയാണ് അതുവഴി പൊളിഞ്ഞുവീണത്.

വനിതകളുടെ പ്രതികരണശേഷി കരുത്താർജിച്ചത് എടുത്തുപറയണം. സഹനമല്ല, സ്വാഭിമാനമാണ് സ്ത്രീമുദ്രയെന്നു വീടും തെ‍ാഴിലിടവുമടക്കമുള്ള എല്ലായിടങ്ങളിലും ഓരോ ദിവസവും അവർ തെളിയിച്ചുകെ‍ാണ്ടേയിരിക്കുന്നു. അനീതിയും പീഡനവുമെല്ലാം അത് ഏൽപിക്കുന്നവരുടെ കുറ്റമല്ല, അനുഭവിക്കുന്നവരുടേതാണ് എന്ന മട്ടിൽ സ്ത്രീകൾക്കുമേൽ വിധി കൽപിക്കുന്നവരുടെ അടവുകൾ ചെലവാകാതെയായി എന്നതാണ് കാൽ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വിപ്ലവകരമായ ഗതിമാറ്റം.   

ഈ പരമ്പരയ്ക്കുവേണ്ടി മലയാള മനോരമ നടത്തിയ സർവേയിലെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. വിവാഹം അനിവാര്യമാണോ എന്ന ചോദ്യത്തിന് 80% സ്ത്രീകളും പറഞ്ഞത് ‘അല്ല’ എന്നാണ്. ജോലി, സാമ്പത്തികഭദ്രത തുടങ്ങിയവ ഒത്തുവരുമ്പോൾ മാത്രം വിവാഹം മതിയെന്നു കരുതുന്നവരാണ് 72% പേരും. സമൂഹം ഏറെ മാറിയിട്ടും കുടുംബത്തിലും ജോലിസ്ഥലത്തും പൊതുഇടങ്ങളിലും പലപ്പോഴും തങ്ങൾ തുല്യരായി പരിഗണിക്കപ്പെടുന്നില്ലെന്നും അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ എതിർപ്പുകൾ ഉയരുന്നുവെന്നും സ്ത്രീകൾ പറയുമ്പോൾ ആ അഭിപ്രായങ്ങൾ പുരുഷസമൂഹത്തെ ആത്മവിചാരണയിലേക്കു കെ‍ാണ്ടുപോകേണ്ടതാണ്.

​സ്ത്രീധനം ദാമ്പത്യത്തിന്റെ ആധാരശിലയാക്കുന്ന സ്ത്രീവിരുദ്ധത പലരിലും നിലനിൽക്കുമ്പോൾ ആത്മാഭിമാനവും മൗലികാവകാശബോധവുമുള്ള നവ വനിതയുടെ നേരെയുള്ള അപമാനം തന്നെയാകുന്നു അത്. ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീകൾക്ക് നിലനിൽപ് ഇക്കാലത്തും യുദ്ധം തന്നെയെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. ഇവിടെ അസമത്വം ഇല്ലെന്നു വാദിക്കുന്നവർ തങ്ങളനുഭവിക്കുന്ന മേധാവിത്വം വിട്ടുകളയാൻ താൽപര്യമില്ലാത്തവരാണെന്നാണ് ‘വാനിതാ പറക്കാം’ പരമ്പരയോടനുബന്ധിച്ചു നടത്തിയ പാനൽ ചർച്ചയിലുയർന്ന അഭിപ്രായങ്ങളിലെ‍ാന്ന്.   

ഇക്കാലയളവിൽ, അരുതുകളെയും സന്ദേഹങ്ങളെയും ദൂരെ മാറ്റിവച്ച്, സ്വയം പ്രകാശിക്കാൻ തീരുമാനിച്ച എത്രയോ സ്ത്രീകൾ മറ്റു സ്ത്രീകൾക്കും അതുവഴി സമൂഹത്തിനും വെളിച്ചമായി നമുക്കെ‍ാപ്പമുണ്ട്. അവരിൽ പലരുടെയും അർഥവത്തായ കയ്യെ‍ാപ്പുകൾ പരമ്പരയിലൂടെ അവതരിപ്പിക്കപ്പെട്ടു. ‘ഞാൻ എന്നെ സ്നേഹിക്കുന്നു’ എന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളാണ് ഈ കാലഘട്ടത്തിന്റെ സൗന്ദര്യം. സ്വയം വിലമതിക്കുക, സ്വയം പരിഗണിക്കുക, സ്വയം സ്നേഹിക്കുക എന്നതൊക്കെ ജീവിതത്തിലെ അടിസ്ഥാന അവകാശങ്ങളാണെന്ന് അവർ തിരിച്ചറിയുന്നു.

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘കുടുംബശ്രീ’ കേരളത്തിലെ സ്ത്രീമുന്നേറ്റത്തിൽ വഴിത്തിരിവായതു നമ്മുടെ കൺമുന്നിലുണ്ട്. ഇത്തരം അനുഭവപാഠങ്ങൾ മുന്നിൽവച്ചും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കിയും മുന്നോട്ടുപോകാനായാൽ സ്ത്രീശക്തി ഇവിടെ ഇനിയും പുതിയ ചരിത്രമെഴുതുമെന്നതിൽ സംശയമില്ല. ഈ മുന്നേറ്റത്തിനു ഫലപ്രദമായ പിന്തുണ നൽകി സർക്കാരും പെ‍ാതുസമൂഹവും പെൺമയോടുള്ള െഎക്യദാർഢ്യവും ആദരവും അറിയിക്കുകതന്നെ വേണം. English Summary:
The 25-Year Revolution: How Women\“s Empowerment Reshaped Kerala
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161832