deltin33 • The day before yesterday 11:49 • views 144
മലബാറിലെ ഏറ്റവും വലിയ ഫുട്ബോൾ വേദിയായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന്റെ പുൽമൈതാനം പാടേ നശിച്ചതിന്റെ ദുഃഖത്തിലാണ് ഫുട്ബോൾ ആരാധകരും കായികതാരങ്ങളും. 34,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ രാജ്യാന്തര നിലവാരത്തിൽ ഒരുക്കിയ പുൽമൈതാനമാണ് സാഹസിക ബൈക്ക് മത്സരമായ ഇന്ത്യ സൂപ്പർ ക്രോസ് റേസിങ് ലീഗിന്റെ ഫൈനൽ നടത്തിയതോടെ നശിച്ചത്.
- Also Read കോർപറേഷൻ സ്റ്റേഡിയം ഇപ്പോൾ ടിപ്പർ കയറിയ പുൽച്ചാടി; തലങ്ങും വിലങ്ങും ഓടിയത് 80 ടൺ ഭാരമുള്ള ടിപ്പർ ലോറികൾ
സംസ്ഥാനത്ത് ഏറ്റവുമധികം ഫുട്ബോൾ ആരാധകർ കളി കാണാനെത്തുന്ന സ്റ്റേഡിയങ്ങളിലൊന്നാണിത്; ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്സിയുടെയും ഹോം മൈതാനം. സേഠ് നാഗ്ജി പോലുള്ള ശ്രദ്ധേയമായ എത്രയോ മത്സരങ്ങൾക്കു വേദിയായ സ്റ്റേഡിയത്തിലെ പുല്ല് പൂർണമായും നശിച്ചതു സങ്കടകരമായ സംഭവമായി.
നാലു വർഷത്തിനിടെ സൂപ്പർ കപ്പ്, ഐ ലീഗ്, ഇന്ത്യൻ വിമൻസ് ലീഗ്, സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട് തുടങ്ങിയ ഫുട്ബോൾ ചാംപ്യൻഷിപ്പുകൾ ഇവിടെ നടക്കുകയുണ്ടായി. സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ കഴിഞ്ഞ സീസണിലെ രണ്ടു സെമിഫൈനലുകളും ഫൈനലും കോഴിക്കോട്ടാണു നടന്നത്. ഈ സീസണിൽ കാലിക്കറ്റ് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരം കാണാനെത്തിയത് ഈ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾ. പിന്നീടാണ് സൂപ്പർ ക്രോസ് റേസിങ് ലീഗിന്റെ ഫൈനൽ മത്സരത്തിനു സ്റ്റേഡിയം വിട്ടുകൊടുത്തത്.
- സൈനികനെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു: ‘മ്യൂസിക് ടോർച്ചറി’ലൂടെ പിടിയിലായ മഡുറോയുടെ ‘മുൻഗാമി’; ഏകാധിപതിയായ യുഎസിന്റെ ഒറ്റുകാരന്‍
- ‘ഞൊറിവുള്ള’ ഇലകൾ, ചെടി ഒന്നിന് കിട്ടും 15,000 രൂപ; നോനോ ബനാന തൈ ഒന്നിന് 6000; കാശുതരുന്ന ചാമ്പയും വാഴയും
- ദുബായിൽ പോയി ‘കാശുകാരായ’ കാസർകോട്: ഗൾഫിൽ അനുഗ്രഹമായ സോവിയറ്റ് തകർച്ച! പ്രവാസം വളർത്തിയ ഒരു ജില്ലയുടെ കഥ
MORE PREMIUM STORIES
കട്ടിയുള്ള പ്ലാസ്റ്റിക് വിരിച്ച്, അതിനു മുകളിൽ പ്ലൈവുഡ് നിരത്തി, 800 ലോഡ് മണ്ണിറക്കി റേസിനായി ട്രാക്ക് ഒരുക്കിയതാണ് ഈ കളിക്കളത്തെ ഇപ്പോഴത്തെ ദുഃസ്ഥിതിയിലെത്തിച്ചത്. ഡിസംബർ 21നു രാത്രിയിൽ നാലു മണിക്കൂറോളം ദൈർഘ്യമുള്ള റേസിങ് ഫൈനൽ മത്സരങ്ങളാണ് ഇവിടെ നടത്തിയത്. ഇതു കാണാൻ ബോളിവുഡ് താരം സൽമാൻ ഖാനുമെത്തിയിരുന്നു. മൈതാനത്തെ പുല്ലിനു കേടുപാട് സംഭവിക്കില്ലെന്നായിരുന്നു സംഘാടകരുടെ ഉറപ്പെങ്കിലും റേസിങ് കഴിഞ്ഞ് പ്ലൈവുഡും പ്ലാസ്റ്റിക്കും മാറ്റിയതോടെ ചീഞ്ഞുപോയ പുല്ലാണു കാണാനായത്. മൈതാനം നനച്ചതോടെ അവിടമാകെ ചെളിമയമാകുകയും ചെയ്തു.
- Also Read സ്റ്റേഡിയത്തിലെ പുൽത്തകിടി നശിച്ച സംഭവം: അന്വേഷണം വേണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ
റേസിങ് ലീഗിനു സ്റ്റേഡിയം വിട്ടുനൽകുമ്പോൾ അതേ ഗുണനിലവാരത്തോടെ തിരികെനൽകണമെന്നാണ് കരാറുണ്ടായിരുന്നതെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ, മണ്ണു പൂർണമായും നീക്കി മൈതാനം കൈമാറുകയാണുണ്ടായത്. പുല്ലുള്ള സമയത്തുപോലും ഏറ്റവും കുറഞ്ഞത് ഒന്നരമാസമെങ്കിലും സ്റ്റേഡിയം അടച്ചിട്ടാണ് വലിയ മത്സരങ്ങൾക്കായി മൈതാനം ഒരുക്കാറുള്ളത്. എന്നാൽ, നിലവിലെ സ്ഥിതിയിൽ മൈതാനത്ത് പുല്ലു മുളച്ചുവരാൻ ഏറെ സമയമെടുക്കും. ഇതിനു വൻതുക ചെലവഴിക്കേണ്ടതായുംവരും.
ഇന്നലെ മേയർ ഒ.സദാശിവൻ വിളിച്ചുചേർത്ത യോഗത്തിൽ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ മൈതാനത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയുണ്ടായി. മൈതാനത്തെ പുല്ലു പച്ചയാക്കി നൽകുമെന്നാണ് സൂപ്പർ ക്രോസ് റേസിങ് ലീഗ് സംഘാടകരുടെ വാഗ്ദാനമെങ്കിലും അതിൽ അസോസിയേഷൻ തൃപ്തരല്ല. മൈതാനം എത്രയുംവേഗം പൂർവസ്ഥിതിയിലെത്തിക്കുകയാണു വേണ്ടത്. 50 ടൺ ഭാരമുള്ള ട്രക്കുകൾ തലങ്ങും വിലങ്ങും ഓടിച്ചതോടെ മൈതാനത്തെ പുല്ലും മണ്ണും കട്ടിയായിക്കഴിഞ്ഞു. ഈ മൈതാനത്തു കളിച്ചാൽ താരങ്ങൾക്കു പരുക്കേൽക്കാൻ സാധ്യതയുണ്ട്. മൈതാനത്തെ മഴവെള്ളം പുല്ലിനടിയിലൂടെ ഒഴുക്കിക്കളയാനുള്ള പൈപ്പുകൾ ഭാരവാഹനങ്ങൾ കയറി അമർന്നിട്ടുമുണ്ട്.
- Also Read പുല്ലിട്ടു...മണ്ണിട്ടു...സുല്ലിട്ടു; സ്റ്റേഡിയത്തിന്റെ പ്രവേശന ഗേറ്റുകൾ തകർന്നു; ബോക്സിങ് ഉപകരണങ്ങൾ മോഷണം പോയി
ഫുട്ബോളും ക്രിക്കറ്റും അത്‌ലറ്റിക്സും ഉൾപ്പെടെയുള്ള കായികഇനങ്ങൾക്കായി നിർമിക്കുന്ന സ്റ്റേഡിയങ്ങൾ സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കുമൊക്കെ വിട്ടുകൊടുത്ത് നശിപ്പിക്കുന്നത് കേരളത്തിൽ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഈ കായികമത്സര വേദികളെ നമ്മുടെ നാടിന്റെ വിലമതിക്കാനാവാത്ത സ്വത്തായി കാണണം. ഇവയുടെ സംരക്ഷണം അധികൃതർ ഉറപ്പാക്കിയേതീരൂ.
എത്രയോ ക്ലേശങ്ങൾ സഹിച്ചാണ് സുസജ്ജമായൊരു സ്റ്റേഡിയം നിർമിക്കുന്നത്; അതു നശിപ്പിക്കാൻ എത്രയോ എളുപ്പം എന്നു കോഴിക്കോട്ടെ പുൽമൈതാനം വേദനയോടെ കാണിച്ചുതരികയാണ്. English Summary:
Turf Tragedy: How Kozhikode Stadium Was Sacrificed for a Bike Race |
|