search

സ്വർണം കട്ടവർക്ക് മറയൊരുക്കരുത്

deltin33 The day before yesterday 11:49 views 564
  



നാടാകെ ഞെട്ടലോടെ കേട്ട ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുടെ വഴികൾ തേടി ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ആദ്യം നിശ്ചയിച്ച ഒന്നരമാസത്തിനു ശേഷം ഹൈക്കോടതി നീട്ടിനൽകിയ ഒന്നരമാസ സമയപരിധി കൂടി കഴിയാൻ ഇനി രണ്ടാഴ്ച മാത്രം. ഒരു പഴുതുമില്ലാതെയും ആരെയും ഒഴിവാക്കാതെയും തട്ടിപ്പിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചു കണ്ടെത്തണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി സമയം നീട്ടിക്കൊടുത്തത്.‌

  • Also Read സ്വർണത്തിനു പിന്നാലെ \“നെയ്യ് കൊള്ള\“; ശബരിമലയിൽ 16,000 പാക്കറ്റ് നെയ്യ് കാണാനില്ല, അന്വേഷണം ആരംഭിച്ചു   


എന്നാൽ, പിന്നീട് അന്വേഷണത്തിലെ വീഴ്ചകളും മെല്ലെപ്പോക്കും ഹൈക്കോടതിതന്നെ ചൂണ്ടിക്കാണിക്കുന്ന സ്ഥിതിയുണ്ടായി. കേസിൽ അറസ്റ്റിലായ എ.പത്മകുമാർ അടക്കമുള്ളവരുടെ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഇത്. ഹൈക്കോടതിയുടെ ഈ വിലയിരുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്ഐടി) പോക്കിൽ പൊതുസമൂഹത്തിനാകെയുള്ള ആശങ്ക അസ്ഥാനത്തല്ല. അതിനു കാരണങ്ങൾ പലതാണ്.

തട്ടിപ്പു നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ എ.പത്മകുമാറിന്റെ അറസ്റ്റിനുശേഷം അന്വേഷണം ഇഴയുന്നതാണു കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ് ഈ മെല്ലെപ്പോക്കെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അന്വേഷണത്തിലെ ആ സ്തംഭനാവസ്ഥയാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്.  
    

  • 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
      

         
    •   
         
    •   
        
       
  • REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?
      

         
    •   
         
    •   
        
       
  • പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ നിയമവിരുദ്ധമായി കേരളത്തിനു പുറത്തേക്കു കൊണ്ടുപോയി തട്ടിപ്പിനു കളമൊരുക്കിയ അന്നത്തെ ദേവസ്വം ബോർ‍ഡിന്റെ തീരുമാനങ്ങളുടെ മിനിറ്റ്സിൽ പ്രസിഡന്റ് പത്മകുമാറിനൊപ്പം, അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസ്,എൻ.വിജയകുമാർ എന്നിവരും ഒപ്പിട്ടിരുന്നു. എന്നാൽ, പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും ഇവരുടെ അറസ്റ്റിന് എസ്ഐടി ആദ്യം മടിച്ചു. തീരുമാനങ്ങളെല്ലാം പത്മകുമാർ എടുത്തതാണെന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള ഇവരുടെ മൊഴി വിശ്വസിച്ചായിരുന്നു ഇത്.

  • Also Read ശബരിമല സ്വർണക്കൊള്ള: നിർണായക രേഖകൾ ഒളിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന് ഹൈക്കോടതി, എസ്ഐടിയുടെ അന്വേഷണം തൃപ്തികരം   


എന്നാൽ, രേഖാമൂലമുള്ള തെളിവുകൾ അനുസരിച്ച് തീരുമാനങ്ങളിലെല്ലാം ഇവർക്കും ഉത്തരവാദിത്തമുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ഇവരെയും അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെന്നും ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് എസ്ഐടിക്ക് വേറെ വഴിയില്ലാതായത്. പിന്നാലെ എൻ.വിജയകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും ശങ്കരദാസിനെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് തലത്തിലെ ഉന്നത ഇടപെടൽകൊണ്ടാണ് ഈ ‘രക്ഷപ്പെടുത്തൽ ശ്രമം’ എന്നാണു പ്രതിപക്ഷ ആരോപണം. തട്ടിപ്പിനു പിന്നിലെ വൻ തോക്കുകളിലേക്കും അന്വേഷണം നീളണമെന്നു കോടതി നിർദേശിച്ചെങ്കിലും പ്രത്യക്ഷത്തിൽ അത്തരം നീക്കങ്ങളൊന്നുമില്ല. ശബരിമല ശ്രീകോവിലിലെ പാളികൾ വീണ്ടും സ്വർണം പൂശാനായി കഴിഞ്ഞ സെപ്റ്റംബറിലും ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർ‍ഡിന്റെ ഇടപെടലുകളിലും ഹൈക്കോടതി സംശയം ഉന്നയിച്ചിട്ടുണ്ട്.  

ഇതിനിടെ അന്വേഷണ സംഘം വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസം മുൻപ് ഹൈക്കോടതിയെ സമീപിച്ച എസ്ഐടി തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയ 2 സിഐമാർ സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്ന ആരോപണവും ഉയർന്നു. ഇതോടെ ഇവരെ ഉൾപ്പെടുത്തുന്നതു മരവിപ്പിച്ചിരിക്കുകയാണ്.

തട്ടിപ്പു നടന്ന കാലത്തെ ദേവസ്വം മന്ത്രിയായിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്തതോടെ അന്വേഷണത്തിന്റെ പേരിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും കടുത്തിരിക്കുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ പേരിലാണിത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും പോറ്റിക്ക് അടുത്ത ബന്ധമായിരുന്നു തുടങ്ങിയ വിവരങ്ങളും പുറത്തുവരുന്നു.

  • Also Read ശങ്കർദാസിനെതിരായ പരാമർശം നീക്കാനാവില്ലെന്നു സുപ്രീം കോടതി; ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ തൃപ്തി, കൂടുതൽ‌ സമയം   


രാഷ്ട്രീയ ആയുധമെന്ന നിലയിൽ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾക്കപ്പുറം, സ്വർണക്കൊള്ളയുടെ യഥാർഥ വസ്തുതകൾ അറിയാനാണ് സമൂഹം കാത്തിരിക്കുന്നത്. ശബരിമലയിൽനിന്ന്  2019ൽ കൊണ്ടുപോയ സ്വർണപ്പാളികൾക്ക് എന്തു സംഭവിച്ചു, എത്രത്തോളം സ്വർണം കൊള്ളയടിക്കപ്പെട്ടു, എസ്ഐടി കണ്ടുകെട്ടിയ അരക്കിലോയിലേറെ സ്വർണം ശബരിമലയിലെ പാളികളിലേതു തന്നെയാണോ, കോടതിതന്നെ സംശയമുന്നയിച്ചതുപോലെ സ്വർണപ്പാളികൾ രാജ്യാന്തര പുരാവസ്തു കള്ളക്കടത്തു സംഘത്തിനു കൈമാറിയിട്ടുണ്ടോ, വൻ തോക്കുകൾ ആരെല്ലാം എന്നതെല്ലാം എസ്ഐടിക്ക് വ്യക്തതയോടെ കണ്ടെത്താനാകുമോ എന്നതാണ് അറിയാനുള്ളത്.  

ഈ വസ്തുതകളിലേക്കുള്ള അന്വേഷണം ഒരു തരത്തിലും അട്ടിമറിക്കപ്പെടരുത്. ആശങ്കകൾ ഉയരുമ്പോഴും ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ പൊതുസമൂഹം പ്രതീക്ഷയർപ്പിക്കുന്നു. സ്വർണം കട്ടവരും അതിനു സഹായിച്ചവരും എത്ര ഉന്നതരായാലും അവരെയെല്ലാം പിടികൂടി, അയ്യപ്പന്റെ സ്വർണം മുഴുവൻ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഒട്ടും വൈകിക്കൂടാ. English Summary:
Sabarimala Gold Heist: Sabarimala gold theft case investigation should be conducted without any obstruction. The focus should be on identifying and apprehending all individuals involved, regardless of their status. The investigation should aim to recover all stolen gold.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471043