എന്റെ സ്വപ്നങ്ങൾക്ക് ഞാൻ നിശ്ചയിച്ച പരിധി
വാനിതാ പറക്കാം പരമ്പര വായിച്ചു. ആരാണ് സ്ത്രീകളുടെ സ്വപ്നങ്ങൾക്കു പരിധിയും കാലാവധിയും നിശ്ചയിക്കുന്നതെന്നു ചോദിച്ചാൽ എന്റെ ഉത്തരം, സ്ത്രീകൾതന്നെ എന്നായിരിക്കും. കാരണം നമ്മൾ സ്വയം വിചാരിക്കാതെ ആർക്കും നമ്മെ തോൽപിക്കാൻ കഴിയില്ല.
- Also Read ഇരമ്പുന്നു, മാറ്റക്കാറ്റ്; ആചാരനൂലുകൾ വല്ലാതെ പഴകിപ്പോയെന്ന് പാനൽ ചർച്ചയിൽ വനിതാപ്രതിനിധികൾ
ഒരു വയസ്സിനു മുൻപ് അമ്മ മരിച്ചു, നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെയും മരണം കൊണ്ടുപോയി. രണ്ടു സഹോദരിമാർക്കൊപ്പം മുത്തശ്ശിയുടെ കൂടെയായി പിന്നീടുള്ള ജീവിതം. പത്താം ക്ലാസിൽ തോറ്റു. നാട്ടുനടപ്പുപോലെ 18–ാം വയസ്സിൽ വിവാഹം. ഭർത്താവും കുട്ടികളുമടങ്ങുന്ന കുടുംബത്തിനുവേണ്ടി ജീവിതം മാറ്റിവച്ചു. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി ഒരുപാട് അലഞ്ഞു. ഈ അലച്ചിലിനിടയിലും പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പത്താം ക്ലാസ് തുല്യതാ പഠനത്തിനു ചേരുന്നത്. ഭർത്താവ് അയ്യപ്പൻ എല്ലാ പിന്തുണയുമേകി. പത്താം ക്ലാസ് പാസായതോടെ പ്ലസ്ടു പഠിക്കാൻ ആഗ്രഹമായി. അതും എഴുതിയെടുത്തു. എങ്കിൽപിന്നെ എൽഎൽബി എടുത്താലോ എന്നായി ചിന്ത. എൻട്രൻസ് എഴുതി ഷൊർണൂരിലെ കോളജിൽ ചേർന്നു.
ദിവസേന ട്രെയിനിൽ വന്നുംപോയും യാത്ര. ‘വയ്യാത്ത കുട്ടിയെ നോക്കാതെ ഈ പ്രായത്തിൽ പഠിക്കാൻ പോകേണ്ട ആവശ്യമുണ്ടോ’ എന്നു പലരും ചോദിച്ചു. അപ്പോഴൊക്കെ ഒരു വക്കീലാകുക മാത്രമായിരുന്നു മനസ്സിൽ. അവസാനം കഴിഞ്ഞ ജൂൺ ഒന്നിന്, നാൽപത്താറാം വയസ്സിൽ നേടിയെടുത്തു.
- 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
- REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?
- പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’
MORE PREMIUM STORIES
‘പെണ്ണിന്റെ ലോകം അടുക്കളയാണെന്നു ചിന്തിക്കുന്ന ഒരുപാടുപേരുണ്ട്. ഞാനും അത്തരക്കാരിൽ ഒരാളായിരുന്നു. പക്ഷേ, വിദ്യാഭ്യാസം ലഭിച്ചതോടെ ഈ ചിന്താഗതി തെറ്റാണെന്നു മനസ്സിലായി.
അഡ്വ. എം.അംബിക, മണ്ണംപേട്ട, തൃശൂർ
പാകപ്പെടുത്തുന്ന പഠനപരമ്പര
കണ്ണുതുറപ്പിക്കുന്ന വിവരങ്ങളായിരുന്നു മലയാള മനോരമയുടെ ‘വാനിതാ പറക്കാം’ പരമ്പരയിലുണ്ടായിരുന്നത്. എൺപതുകളുടെ മധ്യത്തിൽ ജനിച്ച ഞാൻ ഇപ്പോൾ സ്‌ത്രീജീവിതത്തിന്റെ മുന്നേറ്റം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു; സർവോപരി അനുഭവിക്കുന്നു.
സ്ത്രീയെന്ന നിലയിൽ എന്നെ എങ്ങനെയൊക്കെ പാകപ്പെടുത്തണം എന്നതിനുള്ള മികച്ച പഠനം തന്നെയായി ഈ പരമ്പര. ജീവിതത്തിൽ മുന്നേറാൻ ഒട്ടേറെ സ്ത്രീകൾക്ക് പ്രേരണയാകും ഇത്.
സുജ, കോട്ടയം
ആകാശമൊരുക്കാം, അവർ പറക്കട്ടെ
വാനിതാ പറക്കാം പരമ്പര കുറച്ചു വർഷങ്ങൾക്കിടയിൽ സ്ത്രീകളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. സ്വയംപര്യാപ്തതയാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്ന ബോധം വളർന്നുവരുന്ന പെൺകുട്ടികളിൽ വളർത്തണം. വിവാഹം പെൺകുട്ടിയുടെ സ്വപ്നങ്ങൾക്കു വിരാമമാകരുത്. പിന്തുണയ്ക്കുന്ന പങ്കാളിക്കൊപ്പംതന്നെ, സ്വന്തമായ ഇടവും സാമ്പത്തിക സ്വാതന്ത്ര്യവും അവളുടെ അവകാശമാണ്. അടിച്ചമർത്തലുകളുടെ കാലം കഴിഞ്ഞു, ഇനി അവർ പറക്കട്ടെ.
ഐശ്വര്യ ബൈജു, ചേർത്തല, ആലപ്പുഴ English Summary:
Vanitha Parkkam series showcases inspiring stories of women overcoming obstacles and achieving their dreams. It emphasizes the importance of education, financial independence, and supportive partnerships in empowering women. The series highlights the evolving role of women in society and encourages them to pursue their ambitions. |