cy520520•The day before yesterday 11:49• views 277
ശബരിമല ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി ജയിലിലെത്തി അറസ്റ്റ് ചെയ്തതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. ശ്രീകോവില്‍ വാതിലിലെ കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസിനു മുന്നിൽ പെട്ടത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ്. കൊച്ചിയിലെ പഴയൊരു കേസിൽ അറസ്റ്റ് ചെയ്ത അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്ന് സ്പേസ് എക്സിന്റെ ക്രൂ 11 ദൗത്യ സംഘം കലിഫോർണിയ തീരത്ത് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ...
ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്നാണ് സ്പേസ് എക്സിന്റെ ക്രൂ 11 ദൗത്യ സംഘം കലിഫോർണിയ തീരത്ത് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയത്. ദൗത്യസംഘത്തിലെ നാലുപേരിൽ ഒരാൾക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നം അനുഭവപ്പെടുകയായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ അവസ്ഥ പൂർണമായി പരിശോധിക്കാനോ ചികിത്സിക്കാനോ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ദൗത്യം വെട്ടിച്ചുരുക്കിയത്.
ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസിനു മുന്നിൽ പെട്ടത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ്. കൊച്ചിയിലെ പഴയൊരു കേസിൽ അറസ്റ്റ് ചെയ്ത അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജാമ്യം ലഭിച്ചാൽ അനീഷിനെ തമിഴ്നാട് കോയമ്പത്തൂർ ചാവടിയിൽ നിന്ന് എത്തിയിട്ടുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തേക്കും. റിമാൻഡ് ചെയ്താൽ കേരളത്തിലെ ഏതെങ്കിലും ജയിലിേലക്ക് മാറ്റും. തന്നെ എൻകൗണ്ടറിൽ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അടുത്തിടെ മരട് അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
യുഎസ് ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും.
സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.
ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായതെന്നും അദ്ദേഹം പറഞ്ഞു. English Summary:
Todays recap 15-01-2026