search

11 യുദ്ധക്കപ്പലുകൾ, 20 താവളങ്ങളിൽനിന്നായി 150 വിമാനങ്ങൾ, 15,000 സൈനികർ; വെനസ്വേലയിലെ ദൗത്യത്തിന് എത്തിയത് വൻ സന്നാഹം

cy520520 Yesterday 11:49 views 1059
  



വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും ഒരു ഡസൻ എഫ്–35 അടക്കം യുദ്ധവിമാനങ്ങളുമുൾപ്പെടെ വൻ സന്നാഹമാണ് വെനസ്വേലയിലെ ദൗത്യത്തിനായെത്തിയത്. ആകെ 15,000 സൈനികർ. എഫ്–35, എഫ്–22 യുദ്ധവിമാനങ്ങൾ, ബി–1 ബോംബറുകൾ എന്നിങ്ങനെ 150 വിമാനങ്ങൾ 20 താവളങ്ങളിൽനിന്നായി ലക്ഷ്യത്തിലേക്കു പാഞ്ഞു.  

  • Also Read ഓഗസ്റ്റ് മുതലുള്ള ആസൂത്രണം, 30 മിനിറ്റ് മാത്രം നീണ്ട ആക്രമണം പുലർച്ചെ രണ്ടിന്; കസ്റ്റഡിയിലെടുത്തത് കിടപ്പുമുറിയിൽനിന്ന്   


സാധ്യതകളെല്ലാം വിലയിരുത്തി, ഓരോ സന്ദർഭത്തിനും വേണ്ടവിധം വിമാനങ്ങളോരോന്നും ഒരുങ്ങിയിരുന്നു. മഡുറോയുടെ വസതി വളഞ്ഞപ്പോൾ വെടിവയ്പുണ്ടായി. യുഎസ് ഹെലികോപ്റ്ററുകളിലൊന്നിന് നേരിയ കേടുപാടുപറ്റി; പക്ഷേ തുടർന്നും പറന്നു. യുഎസ് സേനാംഗങ്ങൾക്കാർക്കും പരുക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. മഡുറോയെയും ഭാര്യയെയും കയറ്റിയ ഹെലികോപ്റ്റർ വാഷിങ്ടൻ സമയം പുലർച്ചെ മൂന്നോടെ കപ്പലിലേക്കു മടങ്ങിയെത്തി –. ദൗത്യത്തിന് ആരംഭം കുറിച്ചതായി സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ട്രംപ് അറിയിച്ച് 7 മണിക്കൂറിനു ശേഷം. English Summary:
Details of the US MilitaryOperation in Venezuela: large US military operation successfully apprehended Nicolas Maduro and his wife. The operation involved a massive deployment of warships and fighter jets, showcasing precision and effectiveness. all you want to know
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156900