ന്യൂഡൽഹി ∙ വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും റാഞ്ചിയ യുഎസ് നീക്കത്തിനു പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെനസ്വേലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അവിടെയുള്ള ഇന്ത്യക്കാർ എംബസിയുമായി നിരന്തര സമ്പർക്കം പുലർത്തണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. എംബസിയിലേക്കു വാട്സാപ് കോളിനുള്ള നമ്പർ: +58-412-9584288. ലഭ്യമായ വിവരങ്ങൾപ്രകാരം നൂറിൽതാഴെ ഇന്ത്യക്കാരാണ് വെനസ്വേലയിലുള്ളത്.
- Also Read ആ സുരക്ഷ യുഎസ് തകർത്തത് എങ്ങനെ?
സമീപഭാവിയിൽ വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള ചൈനീസ് പൗരന്മാർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പൗരന്മാർക്ക് ചൈന നിർദേശം നൽകി. വെനസ്വേലയിലുള്ള ചൈനീസ് പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും, സംഘർഷ മേഖലകളിൽ നിന്നും തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. English Summary:
India Warns Citizens Against Travel to Venezuela Amid Crisis: The Ministry of External Affairs advises Indian citizens to avoid travel to Venezuela and maintain contact with the embassy due to the declared state of emergency. Chinese citizens are also advised to take precautions. |
|