തിരുവനന്തപുരം ∙ പുതുവത്സര ദിനത്തിൽ മുഖ്യമന്ത്രിക്കൊപ്പം 2026 ലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ച വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. ‘ആരോഗ്യം ആനന്ദം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ‘Vibe 4 Wellness’ എന്ന പേരിൽ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചതെന്ന് അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന്റെ ഈ പ്രോഗ്രാം ഒരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മേയര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മേയർ വി.വി.രാജേഷിന്റെ കുറിപ്പ്...
പ്രിയപ്പെട്ടവരെ
ഈ പുതുവത്സര ദിനത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം 2026 ലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. “ആരോഗ്യം ആനന്ദം“ എന്ന ക്യാമ്പയിനിന്റെ ഭാഗമായി Vibe 4 Wellness എന്ന പേരിൽ സംസ്ഥാന ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പ് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി. ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. പ്രസ്തുത മീറ്റിംഗിൽ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി. സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന്റെ ഈ പ്രോഗ്രാം ഒരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു. English Summary:
Thiruvananthapuram Mayor VV Rajesh starts 2026 official programs with the Chief Minister. The \“Aarogyam Anandam\“ campaign\“s \“Vibe 4 Wellness\“ program was inaugurated by Chief Minister Pinarayi Vijayan, marking a significant step for the state\“s health and family welfare initiatives. |
|