അമ്പലപ്പുഴ ∙ വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട് ‘ഭദ്രമാക്കിയ’ യുവാവിന്റെ കാലിൽ നിന്ന് 5 മാസത്തിനു ശേഷം ഫൈബർ ചില്ലിന്റെ കഷണം കണ്ടെത്തി. യുവാവിന്റെ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് നാലംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചു.
Also Read താലിയും പുടവയുമില്ല; ഭരണഘടന കൈമാറി, വിവാഹിതരായി അധ്യാപികയും വില്ലേജ് ഉദ്യോഗസ്ഥനും
ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായ പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) ജൂലൈ 17നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. വലതു കാൽമുട്ടിനു താഴെ മുറിവേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മുറിവിൽ തുന്നലിട്ടു വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം അസ്ഥി രോഗവിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
മുറിവുണ്ടായ ഭാഗത്തെ നീരും വേദനയും കുറയാതായപ്പോൾ അനന്തു വീണ്ടും ആശുപത്രിയിലെത്തി. തീവ്രപരിചരണ വിഭാഗത്തിലേക്കു റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാർജ് ചെയ്തത്.
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
തുടർന്ന് ഡിസംബർ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ മുറിവേറ്റ ഭാഗത്ത് 2 സെന്റിമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
ആർഎംഒ ഡോ. ലക്ഷ്മി, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. അനിൽ കുമാർ എന്നിവരെ അന്വേഷണത്തിനു നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ.ഹരികുമാർ അറിയിച്ചു. ഇന്നു റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്. English Summary:
Ambalappuzha: Fiberglass Found in Man\“s Leg 5 Months After Treatment at Alappuzha Medical College