search

സ്വയങ്കാവൽ

cy520520 Yesterday 11:47 views 1093
  

  

  



പ്രായം ഏതുമാകട്ടെ, കേരളത്തിലെ മാറിയ സ്ത്രീജീവിതത്തിന് 25 വയസ്സ് !. അസുഖകരമായ സുഖങ്ങളിൽ അടിഞ്ഞുകൂടിപ്പോയവരും കെട്ടിയേൽപിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ എതിരു പറയാതെ ഏറ്റെടുത്തവരും സ്വയം വെളിപ്പെടുത്താൻ തുടങ്ങിയിട്ട് ഏതാണ്ട് ഇത്രയും കാലമാകുന്നു. പുതിയ നൂറ്റാണ്ടിനൊപ്പം സ്ത്രീ മാറിയപ്പോൾ സമൂഹത്തിനും മാറാതിരിക്കാനായില്ല. കാലത്തിൽ പെണ്ണൊപ്പ് പതിഞ്ഞപ്പോൾ വന്ന കാതലായ  മാറ്റങ്ങളെക്കുറിച്ച് ഒരു അന്വേഷണം...

  • Also Read ‘അമ്മാവാ, നിങ്ങളുടെ മകളുടെ പ്രായമേ ഉള്ളൂ’; സ്റ്റേജിൽ പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം, പാട്ട് നിർത്തി ഗായിക– വിഡിയോ   


ചട്ടങ്ങൾ വഴിമാറും;ചിലർ വരുമ്പോൾ

#the best is yet to come

#knowledge is power

മാറുമറയ്ക്കാൻ ഭയന്ന സ്ത്രീകളിൽനിന്ന്, ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിക്കാനും ആഗ്രഹങ്ങൾ നേടിയെടുക്കാനും പഠിച്ച സ്ത്രീകളിൽ ഒരാളായി കേരളത്തിനൊപ്പം നടന്നു കയറിയവളാണ് തങ്കമ്മ. എറണാകുളം ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബികോം ഓണേഴ്സ് രണ്ടാംവർഷ വിദ്യാർഥിനിയായ എഴുപത്തഞ്ചുകാരി പി.എം.തങ്കമ്മയുടെ ജീവിതം കേരള സ്ത്രീ ചരിത്രത്തിന്റെ നേർ‍സാക്ഷ്യമാണ്. തങ്കമ്മയ്ക്ക് 12 വയസ്സുള്ളപ്പോഴാണ് സഹോദരങ്ങൾ എല്ലാവരും ചേർന്ന് അവരുടെ അമ്മയ്ക്ക് ആദ്യമായി ബ്ലൗസ് തുന്നിനൽകുന്നത്. ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും കയ്പ് അനുഭവിച്ച കാലങ്ങളിൽനിന്ന് സമത്വസുന്ദര ലോകത്തേക്കുള്ള മാറ്റം തൊട്ടറിഞ്ഞതാണ് ആലപുരം മടുക്ക സ്വദേശിനി എഴുകാമലയിൽ തങ്കമ്മ.

എട്ടാം ക്ലാസിൽ പഠനം നിർത്തിയ തങ്കമ്മ തൊഴിലുറപ്പു ജോലിയിൽ ഉയർച്ച തേടിയാണ് പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. 74% മാർക്കോടെ പാസായപ്പോൾ സമൂഹം നൽകിയ പിന്തുണയും പ്രോത്സാഹനവും പിന്നെയും പഠിക്കാൻ ആത്മവിശ്വാസം നൽകി.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


55 വയസ്സു കഴിഞ്ഞയാൾക്ക് റഗുലർ കോഴ്സിൽ പഠനം നടത്താൻ അനുമതിയില്ലാത്തതിനാൽ തങ്കമ്മയ്ക്കുവേണ്ടി എംജി സർവകലാശാല പ്രായപരിധി 75 ആക്കി ചട്ടത്തിൽ ഭേദഗതി വരുത്തി. ബികോം പാസായാൽ അതിനനുസരിച്ചുള്ള ജോലി കിട്ടുമല്ലോ!

30 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയശേഷം ഒറ്റയ്ക്കാണ് അവർ മകനും മകളും ഉൾപ്പെടുന്ന കുടുംബത്തെ പോറ്റിയത്. നഴ്സിങ് പഠിച്ച മകൾ വിവാഹത്തിനുള്ള സ്വർണാഭരണങ്ങൾ സ്വന്തം സമ്പാദ്യംകൊണ്ടാണു വാങ്ങിയതെന്ന് അഭിമാനത്തോടെ പറയുന്നു തങ്കമ്മ.

ഒറ്റയ്ക്കൊരു റിപ്പബ്ലിക് !

ഭർത്താവ് ഒപ്പമുണ്ടായിരുന്നെങ്കിൽ സാമ്പ്രദായിക ചിന്തകളിൽപ്പെട്ട് പഠനം സാധിക്കില്ലായിരുന്നു എന്നു തങ്കമ്മ തിരിച്ചറിയുന്നുണ്ട്. മക്കൾ അടുത്തുണ്ടെങ്കിലും ഒറ്റയ്ക്കാണു തങ്കമ്മയുടെ താമസം. കാറ്റും മഴയും വരുമ്പോൾ പേടി തോന്നുമെങ്കിലും ആ സ്വാതന്ത്ര്യം തങ്കമ്മ ആസ്വദിക്കുന്നു.

അധ്വാനിച്ചു ജീവിച്ചു ശീലിച്ച തങ്കമ്മയ്ക്ക് മക്കളോടുപോലും സഹായം ആവശ്യപ്പെടാൻ ഇഷ്ടമില്ല. കോളജിൽ പോകുന്നതിനാൽ വരുമാനമില്ല. അതിൽ മാത്രമാണു സങ്കടം. കോളജ് ഫീസും ബസ് ഫീസും കോളജ് അധികൃതർ‍ ഒഴിവാക്കി. പരീക്ഷാ ഫീസും പുസ്തകങ്ങളുടെ ചെലവും തങ്കമ്മ വഹിക്കണം. വാർധക്യ പെൻഷനാണ് ഏക ആശ്വാസം.

മുണ്ടും ബ്ലൗസും മാത്രം ശീലിച്ച തങ്കമ്മയ്ക്ക് ആദ്യമായി നൈറ്റി ധരിക്കാൻ മകന്റെ സമ്മതം വേണ്ടിവന്നു. കോളജ് യൂണിഫോമായ ചുരിദാറിലേക്കു മാറാൻ താൽപര്യം തോന്നിയപ്പോഴും മകന്റെ സമ്മതം ചോദിച്ചു. പക്ഷേ, മറുപടിക്കു കാത്തുനിന്നില്ല. അതിനു മുൻപേ ചുരിദാറിട്ടു. ഇഷ്ടവസ്ത്രം ധരിക്കാൻ ആരുടെയും സമ്മതം ചോദിക്കേണ്ടതില്ലെന്ന് തങ്കമ്മയ്ക്ക് ഇന്നറിയാം.

# each time a woman stands up for herself, she stands up for all women

പ്രതികരണം തുടരും


അനീതിയും പീഡനവുമെല്ലാം അത്
ഏൽപിക്കുന്നവരുടെ കുറ്റമല്ല, അനുഭവിക്കുന്നവരുടേതാണ് എന്ന മട്ടിൽ സ്ത്രീകൾക്കുമേൽ വിധി കൽപിക്കുന്നവരുടെ അടവൊക്കെ ചെലവാകാതെയായി എന്നതാണ് കാൽ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വിപ്ലവകരമായ ഗതിമാറ്റം. ദേഹത്തു തൊട്ടുകളിക്കുന്നവരെ ഓടിച്ചിട്ട് പിടിച്ച് നിയമത്തിനേൽപിക്കുന്ന മിടുക്കികളിലൊരാളുടെ കഥ കേൾക്കൂ!

നവംബർ 22, ഉച്ചയ്ക്കുശേഷം 3 മണി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ തിരക്കില്ലാത്ത പ്ലാറ്റ്ഫോമിൽ തൃശൂരിലേക്കുള്ള ട്രെയിൻ കയറാൻ നിൽക്കുന്നതിനിടെയാണു ധനശ്രീ പി. വിനോദിനെ നടുക്കിയ ആ സംഭവം.

ധനശ്രീ പറയുന്നു: ‘സൈഡ്, സൈഡ്’ എന്നു പറഞ്ഞ് അടുത്തുവന്ന ഒരാൾ പെട്ടെന്നു മാറിടത്തിൽ കയറിപ്പിടിച്ചു. ആ നിമിഷം ശരീരത്തിലാകെ മരവിപ്പു പടർന്നതായി തോന്നി. കണ്ണിൽ ഇരുട്ട് കയറി...പക്ഷേ ഭയത്തിൽ ഒതുങ്ങാതെ, ഉടൻ പ്രതിയുടെ കൈപിടിച്ചു വലിച്ചു.ഫോണിൽ വിഡിയോ എടുക്കാൻ ശ്രമിച്ചു. ഫോൺ കണ്ടതോടെ അയാൾ കൈതട്ടിമാറ്റി കുതറിയോടി. നിലവിളി കേട്ടെത്തിയ റെയിൽവേ പൊലീസ് പ്രതിയെ ഓടിച്ചിട്ടു പിടികൂടി.   ധനശ്രീ

‘അയാൾ എന്റെ ബ്രെസ്റ്റിൽ പിടിച്ചു’ എന്നു ഞാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ആരും അതിന്റെ ഗൗരവം മനസ്സിലാക്കിയില്ല. അതിനിടയിൽ ഒരു സ്ത്രീ വന്നു ‘സ്വർണമാലയൊന്നും പോയില്ലല്ലോ, സമാധാനിക്കൂ’ എന്നു പറഞ്ഞതോടെ ഉള്ളിൽനിന്ന് ദേഷ്യവും സങ്കടവും ഒരുമിച്ചു പുറത്തുവന്നു. ഇനി അയാൾ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ സംഭവം ഓർമ വരണം. പ്രതികരിക്കാതിരുന്നാൽ എനിക്കു സമാധാനമായി ഉറങ്ങാനാവില്ലായിരുന്നു.

പൊലീസ് സ്റ്റേഷനിൽനിന്നുതന്നെ അമ്മയെ വിളിച്ചു സംഭവം പറഞ്ഞപ്പോഴുള്ള പ്രതികരണമാണ് എനിക്ക് ഏറ്റവും വലിയ കരുത്തായത്. ‘നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. നിനക്കു ശരിയെന്നു തോന്നുന്നതു ചെയ്യൂ’ എന്നായിരുന്നു മറുപടി. അമ്മ കുട്ടിക്കാലത്തു നേരിട്ട സമാന അനുഭവങ്ങൾ തുറന്നു പറയാനാകാതെ കരഞ്ഞുതീർത്ത രാത്രികളെക്കുറിച്ചും മകളോടു പറഞ്ഞു. ‘അത്തരം അവസ്ഥ മകൾക്കു വരരുത്’ എന്ന അമ്മയുടെ വാക്കുകൾ ധനശ്രീയുടെ തീരുമാനത്തിനു കൂടുതൽ ശക്തി നൽകി.

സംഭവം തുറന്നുപറഞ്ഞ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനു വലിയ പിന്തുണയാണു ലഭിച്ചത്. എന്നാൽ, ‘ഇനി ആരാണു വിവാഹം കഴിക്കാൻ വരിക’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നു. ‘ഇത്തരം മണ്ടൻ ചോദ്യങ്ങളെക്കാൾ വലുതാണു നമ്മുടെ ആത്മാഭിമാനം. മൗനം കുറ്റവാളിക്കു രക്ഷയാകരുത്. തുറന്നുപറയുകയാണു മാറ്റത്തിന്റെ തുടക്കം’: ധനശ്രീ പറയുന്നു.

കാസർകോട് സ്വദേശിയും വ്ലോഗറുമായ ധനശ്രീ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽ എംഎസ്‌സി ബോട്ടണി അവസാനവർഷ വിദ്യാർഥിയാണ്.

യാത്രയുടെ eko

#When footsteps speak volumes

സ്ത്രീ സർക്കാർ ഉദ്യോഗസ്ഥയും ഗൃഹനായികയും ഭിന്നശേഷിയുള്ള കുട്ടിയുടെ ചുമതലക്കാരിയുമാകുമ്പോൾ ജീവിതം വെറും ഇട്ടാവട്ടക്കളിയാകുമെന്നു കരുതിയവർക്കു തെറ്റി. ലോകം കാണാൻ‌ എന്നെ ആരും കൊണ്ടുപോകേണ്ട, സ്വയം പൊയ്ക്കോളാം എന്നു വിചാരിക്കുക മാത്രമല്ല, ചെയ്തു കാണിച്ചു തൃപ്പൂണിത്തുറ ആയുർവേദ കോളജിലെ അധ്യാപികയും ഡോക്ടറുമായ മിത്ര സതീഷ്. 5, 6 വർഷമേ ആയുള്ളൂ പരക്കെ യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. അത് അന്റാർട്ടിക്ക വരെയെത്തി. ഇപ്പോൾ പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യങ്ങൾ സന്ദർശിക്കുന്നു.

ഏതു ദേശത്ത് ചെല്ലുംമുൻപും അവിടത്തെ ആളുകളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും നന്നായി പഠിക്കും. വീസ പ്രോസസ് മുതൽ യാത്ര കണക്‌ഷൻ വരെ പ്ലാൻ ചെയ്യുന്നത് ഒറ്റയ്ക്കാണ്. അവിടെച്ചെന്നാൽ തദ്ദേശീയരുടെ കൂടെ താമസിക്കണമെന്നും നിർബന്ധമുണ്ട്. മുൻയാത്രകളിൽ പരിചയപ്പെട്ടവരിൽനിന്ന് പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സഹൃദയരായ ആളുകളുടെ വിവരം ശേഖരിക്കും.   ഡോ. മിത്ര സതീഷ് മുർസി ഗോത്രവർഗക്കാരോടൊപ്പം ഇത്യോപ്യയിൽ

ശ്വാസം കിട്ടാതെ പിടഞ്ഞതു മുതൽ മോഷണശ്രമത്തെ ചെറുത്ത അനുഭവം വരെയുണ്ടായിട്ടുണ്ട്. പക്ഷേ, യാത്രകൾക്കു മുടക്കമില്ല. ജോലിയെ യാത്രകൾ ബാധിക്കാതിരിക്കാൻ ശമ്പളമില്ലാത്ത ദീർഘകാല അവധി എടുത്തിരിക്കുന്നു. ഇതു മുൻകൂട്ടിക്കണ്ട് സമ്പാദിക്കാനും ശ്രദ്ധിച്ചു.

‘സോളോ യാത്രകളിൽ സ്വന്തം താൽപര്യത്തിനനുസരിച്ചു യാത്ര ചെയ്യുന്നത് ആത്മവിശ്വാസം കൂട്ടും. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങളെക്കുറിച്ചോർത്ത് മനസ്സുമടുപ്പിക്കാനല്ല, അതിനെ മറികടക്കാനുള്ള വഴികൾ തേടാനാണ് നോക്കുക. ആന്തരികപ്രേരണകളെ സൂക്ഷ്മമായി കേൾക്കാനും മധ്യസ്ഥതയോ വിട്ടുവീഴ്ചയോ ഇല്ലാതെ ലോകത്തെ നേരിടാനും പഠിക്കും.’ – മിത്ര പറഞ്ഞു.

നാളെ: കൃഷിജൈവ കുടുംബകം
English Summary:
manorama series part1: Kerala Women\“s life has transformed significantly, with women gaining more independence and challenging societal norms. This article explores the journey of Kerala women towards self-reliance, highlighting inspiring stories of those who have overcome obstacles and achieved personal and professional success. It further analyzes the cultural and societal shifts that have enabled women to lead more empowered lives.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156471