search

ഒരു ഓപ്പറേഷൻ, 8000 കിലോമീറ്റർ അകലെനിന്ന്; രോഗി മുംബൈയിൽ, ഡോക്ടർ ചൈനയിൽ; ശസ്ത്രക്രിയ വിജയം

Chikheang Yesterday 11:47 views 746
  



മുംബൈ ∙ പ്രോസ്റ്റേറ്റ് കാൻസറും വൃക്ക രോഗവും ബാധിച്ചു മുംബൈയിൽ ചികിത്സയിലുള്ള 2 രോഗികൾ. അവർക്കു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് എണ്ണായിരത്തിലേറെ കിലോമീറ്റർ അകലെ ചൈനയിലെ ഷാങ്ഹായിലുള്ള ഡോക്ടർ. റിമോട്ട് നിയന്ത്രിത റോബട്ടിക് സംവിധാനത്തിൽ നടത്തിയ 2 ശസ്ത്രക്രിയകളും വിജയം. ഷാങ്ഹായിലെ ഡോക്ടറുടെയും മുംബൈ ആശുപത്രിയിലെ റോബട്ടിന്റെയും ചലനങ്ങൾ തമ്മിലുണ്ടായിരുന്നത് കേവലം 132 മില്ലി സെക്കൻഡിന്റെ വ്യത്യാസം മാത്രം.

  • Also Read ‘ഇന്ത്യ–പാക് യുദ്ധം അവസാനിപ്പിച്ചു, അതിന്റെ ക്രെഡിറ്റ് തന്നില്ല’; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്   


അതിവേഗ ഇന്റർനെറ്റിന്റെ സഹായത്തോടെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയകൾ. നാലായിരത്തിലേറെ റോബട്ടിക് ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള യൂറോ–ഓങ്കോളജി റോബട്ടിക് സർജറി വിഭാഗം ഡയറക്ടർ ഡോ. ടി.ബി. യുവരാജയാണു ചൈനയിൽനിന്നു ശസ്ത്രക്രിയ നിയന്ത്രിച്ചത്. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) അനുമതി വാങ്ങിയിരുന്നു. English Summary:
Landmark Surgery: Mumbai Patients Successfully Operated on by Doctor in China via Robot
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160957