search

പോക്സോ കേസ്: പ്രതിക്ക് 5 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ

LHC0088 Yesterday 11:47 views 170
  



കോതമംഗലം ∙ പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കോതമംഗലം കുത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആവോലി കക്കുഴിച്ചാലിൽ വീട്ടിൽ ഷൺമുഖനെ (മുകുന്ദൻ–60) ആണ് മൂവാറ്റുപുഴ സ്പെഷൽ കോടതി ജഡ്ജി ജി.മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം.  

കോതമംഗലം പൊലീസ് സ്റ്റേഷനിൽ 2022 ജനുവരിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ ടി.ദിലീഷ്, ബേസിൽ തോമസ്, എസ്.ഐ ടി.എൻ. മൈതീൻ, എസ്‌സിപിഒമാരായ ജിഷ മാധവൻ, ബിജി ജോൺ, ശ്രീജിത്ത്, ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്. English Summary:
POCSO Case Verdict: A man receives 5 years of rigorous imprisonment and a fine of ₹25,000 for a POCSO case in Kothamangalam. The verdict was delivered by the Moovattupuzha Special Court.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159016