search

ജർമനിയിൽ നിലവറയുടെ ഭിത്തി തുരന്ന് ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ മോഷ്ടിച്ചു

LHC0088 Yesterday 11:47 views 155
  

    



ബെർലിൻ ∙ ജർമനിയിലെ ഗെൽസെൻകിർച്ചനിൽ ബാങ്ക് സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ മോഷണം പോയി. മോഷ്ടാക്കൾ വലിയ ഡ്രിൽ ഉപയോഗിച്ച് നിലവറയുടെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് സേഫുകൾ മോഷ്ടിച്ചത്.  

  • പുട്ടിന്റെ വസതിയിൽ 91 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമെന്ന് ആരോപണം; സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമെന്ന് റഷ്യ Europe News
      

         
    •   
         
    •   
        
       
  • പുതുവർഷത്തിൽ കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടി; ദുബായിൽ വാടക വർധിക്കും, ആശങ്ക Gulf News
      

         
    •   
         
    •   
        
       


ഗെൽസെൻകിർച്ചനിലെ സ്പാർക്കാസെ ബാങ്ക് കെട്ടിടത്തിൽ അതിക്രമിച്ചു കയറിയ കുറ്റവാളികൾ ഒട്ടറെ സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ എടുത്തുകൊണ്ടുപോയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 3.58ന് അഗ്നിശമന സേന ഫയർ അലാറം നൽകിയതിനെ തുടർന്നാണ് മോഷണം കണ്ടെത്തിയത്. കുറ്റവാളികൾ പാർക്കിങ് ഗാരേജ് വഴി കെട്ടിടത്തിലേക്ക് പ്രവേശിച്ച് മോഷണ മുതലുമായി രക്ഷപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി നിലവിൽ അജ്ഞാതമാണ്.

തങ്ങളുടെ സേഫ് ഡെപ്പോസിറ്റ് ബോക്സുകളെയും മോഷണം ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ നിരവധി ആളുകൾ ബാങ്കിന്റെ മുന്നിൽ തടിച്ചുകൂടി. എന്നാൽ ഉദ്യോഗസ്ഥർ അത് വിസമ്മതിക്കുകയും പ്രവേശനം തടയുകയും ചെയ്തു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ബ്രാഞ്ച് അടച്ചിരിക്കുകയാണ്.  

പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.   English Summary:
Bank safe deposit box theft occurred in Gelsenkirchen, Germany, where customers are outraged after thieves stole safe deposit boxes from a Sparkasse bank. The thieves used a large drill to create a hole in the vault wall, and police are investigating the incident while the branch remains closed.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158917