search

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് 29, 30 തീയതികളിൽ ഗതാഗത നിയന്ത്രണം

cy520520 Yesterday 11:46 views 221
  



തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 2 ദിവസത്തെ സന്ദർശനത്തിനായി 29ന് വൈകിട്ട് 7ന് തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കും. 30ന് രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93–ാമത് ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു തിരികെ പോകും.

തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ 29, 30 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 29ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയും 30ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെയുമാണ് നിയന്ത്രണം. 29ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെ ശംഖുമുഖം ഓൾസെയിന്റ്സ് ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, ഫ്ലൈഓവർ, നിയമസഭ, ജിവി രാജ, എൽഎംഎസ്, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.  

30ന് രാവിലെ 6 മുതൽ 9.30 വരെ കവടിയാർ വെള്ളയമ്പലം, മ്യൂസിയം, വേൾഡ് വാർ, വിജെടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ചാക്ക, ലോർഡ്സ്, ലുലു, കുഴിവിള, ആക്കുളം, കോട്ടമുക്ക്, പ്രശാന്ത് നഗർ, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മാർ ഇവാനിയോസ് കോളജ് റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ശംഖുമുഖം ഓൾ സെയിന്റ്സ്, ചാക്ക റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.  

29, 30 തീയതികളിൽ ശംഖുമുഖം, വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചയ്ക്കൽ, അനന്തപുരി ആശുപത്രി, മിത്രാനന്ദപുരം, എസ്.പി.ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപറമ്പ് മേൽപാലം, ചൂരക്കാട്ട് പാളയം, തമ്പാനൂർ ഫ്ലൈഓവർ, തൈക്കാട്, വഴുതക്കാട്, വെള്ളയമ്പലം, കവടിയാർ റോഡിലും നാളെ വിമൻസ് കോളജ്, ബേക്കറി ജംക്‌ഷൻ, പഞ്ചാപുര, രക്തസാക്ഷിമണ്ഡപം, നിയമസഭാ മന്ദിരം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, ഉള്ളൂർ, ആക്കുളം, കുഴിവിള, ഇൻഫോസിസ്, കഴക്കൂട്ടം, വെട്ടുറോഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.  

ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, കല്ലൂംമൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴി പോകണം.
  English Summary:
Vice President CP Radhakrishnan is scheduled to visit Kerala for two days. He will attend the Trivandrum Fest and inaugurate the Sivagiri Pilgrimage and Mar Ivanios College platinum jubilee celebrations.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156522