ഡാലസ്∙ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന് 22 വയസ്സുള്ള ഇന്ത്യൻ വംശജനായ വിദ്യാർഥിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ഡാലസിലെ ടെക്സസ് സർവകലാശാലയിലെ സീനിയർ വിദ്യാർഥിയായ മനോജ് സായി ലെല്ലയെ തിങ്കളാഴ്ചയാണ് ഫ്രിസ്കോ പൊലീസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തതാണ്.
- ഡാലസിൽ അന്തരിച്ച പ്രിസ്ക ജോസഫ് ജോഫിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന് US News
- കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത് മലയാളി അക്കൗണ്ടന്റ്; മരണം ഭാര്യയുടെയും അച്ഛന്റെയും കൺമുന്നിൽ US News
കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ വീടിന് തീയിടാൻ ശ്രമിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വാസസ്ഥലമോ ആരാധനാലയമോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള തീവെപ്പ്, കുടുംബാംഗത്തിനെതിരായ ഭീകര ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഏതെങ്കിലും ആരാധനാലയം നശിപ്പിക്കാൻ ലക്ഷ്യമിട്ടതായി സൂചനകളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
തീയിടാൻ ശ്രമിച്ച കുറ്റത്തിന് 100,000 ഡോളറും ഭീഷണിക്കുറ്റത്തിന് 3,500 ഡോളറും ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോർട്ട്. English Summary:
Indian student arrested in US for threatening family members. The 22-year-old student, Manoj Sai Lella, was arrested by Frisco police for arson and terroristic threats. The incident highlights the increasing incidents of violence among students. |