കുറ്റിപ്പുറം ∙ ഭാര്യയെയും മകളെയും അരിവാൾ കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. കുറ്റിപ്പുറം കൊടിക്കുന്ന് ഹൈദരലി എന്ന മണി (35) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കുടുംബം താമസിക്കുന്ന മൂടാൽ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് സംഭവം ഉണ്ടായത്. സംശയ രോഗിയായ ഭർത്താവ് ഭാര്യയുമായുള്ള തർക്കത്തിനിടെ മകൾക്ക് നേരെ അരിവാൾ വിശീയത് ഭാര്യ റൂഖിയ തടയാൻ ശ്രമിച്ചതോടെ താടിയെല്ലിനും, കൈക്കും പരുക്കേൽക്കുകയായിരുന്നു. മൂത്ത മകൾക്കും തലയ്ക്ക് പരുക്കേറ്റുണ്ട്. നാട്ടുകാർ ചേർന്ന് ഭാര്യയെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും,മകളെ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. English Summary:
Kuttippuram attack: A man has been arrested in Kuttipuram for attacking his wife and daughter with a sickle. The incident occurred due to a dispute, resulting in injuries to both victims, who are currently hospitalized, and the accused is in police custody. |
|