കീവ് ∙ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ നാലു വയസ്സുള്ള കുട്ടിയടക്കം 3 പേർ കൊല്ലപ്പെട്ടു. അതിർത്തിയിൽ റഷ്യൻ മിസൈലുകൾ വീണതോടെ അയൽരാജ്യമായ പോളണ്ടും പോർവിമാനങ്ങൾ വിന്യസിച്ചു. യുക്രെയ്നിലെ 13 മേഖലകളിലാണ് മിസൈൽ ആക്രമണമുണ്ടായത്.
Also Read പലസ്തീൻ അനുകൂല പ്രതിഷേധം: സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ലണ്ടനിൽ അറസ്റ്റിൽ
യുക്രെയ്നിന്റെ സൈനിക, ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് യുക്രെയ്‌ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോ വ്യക്തമാക്കി. ഇതേത്തുടർന്ന് രാജ്യത്ത് വ്യാപകമായി അടിയന്തര വൈദ്യുതി മുടക്കം അനുഭവപ്പെട്ടു. നാലു വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് റഷ്യൻ ആക്രമണം.
യുക്രെയ്‌ൻ സ്വദേശികൾ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ തയാറെടുക്കുന്നതിനിടെ, റഷ്യ നടത്തിയ ആക്രമണം സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ആത്മാർഥതയില്ലെന്നാണ് തെളിയിക്കുന്നതെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
‘താൻ കൊലപാതകം നിർത്തണമെന്ന് അംഗീകരിക്കാൻ പുട്ടിന് ഇപ്പോഴും കഴിയുന്നില്ല. അതിനർഥം ലോകം റഷ്യയിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നില്ല എന്നാണ്. പ്രതികരിക്കാനുള്ള സമയമാണിത്.’ – സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിലുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇരുപക്ഷവും ധാരണയിലെത്തിയിട്ടില്ല. English Summary:
Russian missile attack in Ukraine: 3 Killed in Russian Missile Attack on Ukraine; Poland Scrambles Jets