ഇസ്‌ലാമാബാദ്∙ ബംഗ്ലദേശിന്റെ പരമാധികാരത്തിന് ഭീഷണിയായാൽ ഇന്ത്യയ്ക്കെതിരെ സൈനികമായി തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ യുവനേതാവ്. പാക്ക് ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസിന്റെ യുവജന വിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനിയാണ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുയർത്തിയത്. ധാക്കയ്ക്കെതിരെ ഇന്ത്യ എന്തെങ്കിലും നീക്കം നടത്തിയാൽ പാക്കിസ്ഥാൻ പ്രതികരിക്കുമെന്നാണ് ഭീഷണി.
Also Read ബംഗ്ലദേശ് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ; രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടം, ഇടക്കാല സർക്കാരിനെതിരെ വ്യാപക പ്രതിഷേധം
‘ബംഗ്ലദേശിന്റെ സ്വയംഭരണത്തെ ഇന്ത്യ ആക്രമിച്ചാൽ, ആരെങ്കിലും അതിന് ധൈര്യപ്പെട്ടാൽ ഓർക്കുക, പാക്കിസ്ഥാൻ ജനതയും പാക്ക് സൈന്യവും ഞങ്ങളുടെ മിസൈലുകളും അധികം ദൂരത്തല്ല’–കമ്രാൻ സയീദ് വിഡിയോയിൽ പറയുന്നു.
ഇന്ത്യ മേഖലയിൽ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് മുസ്ലിം യുവാക്കൾ ജാഗരൂകരാണെന്നും കമ്രാൻ പറയുന്നു. ‘‘ഈ ഗൂഢാലോചന പല രൂപങ്ങളിൽ ഉണ്ടാകും. ബംഗ്ലദേശിനുള്ള വെള്ളം വെട്ടിക്കുറയ്ക്കുന്ന രൂപത്തിലോ രാജ്യദ്രോഹത്തിന്റെയോ മുസ്‌ലിങ്ങളെത്തന്നെ മുസ്ലിങ്ങൾക്കെതിരാക്കിയോ അത് സംഭവിക്കാം’–കമ്രാൻ വിഡിയോയിൽ പറഞ്ഞു.
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Muhammad Kamran Saeed Usmani എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Pakistan leader Provokes India: A Pakistani youth leader from the ruling PML-N party, Kamran Sayeed Usmani, has issued a military threat to India, Provokes India with a threat that Pakistan\“s army and missiles will respond if India attacks Bangladesh\“s sovereignty.