search

‘ഞങ്ങൾ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’; ഇന്ത്യയ്ക്ക് പരിഹാസം, മല്യയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ലളിത് മോദി

Chikheang 5 hour(s) ago views 611
  



ലണ്ടൻ ∙ ഇന്ത്യയ്ക്കെതിരെ പരിഹാസവുമായി സാമ്പത്തിക കുറ്റവാളി ലളിത് മോദി. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി രാജ്യം വിട്ട വിജയ് മല്യയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവച്ചാണ് മോദിയുടെ പരിഹാസം.

  • Also Read ബംഗ്ലദേശ് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ; രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടം, ഇടക്കാല സർക്കാരിനെതിരെ വ്യാപക പ്രതിഷേധം   


‘‘ഞങ്ങൾ രണ്ട് പിടികിട്ടാപ്പുള്ളികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’’–ലളിത് മോദി വിഡിയോയിൽ പറയുന്നു. ഇതു കൂടാതെ ‘‘ഇന്റർനെറ്റിന് ആഘോഷിക്കാൻ ഞാൻ ചിലത് ചെയ്യട്ടെ. നിങ്ങൾക്ക് അസൂയപ്പെടാൻ വേണ്ടി ചിലത്’’–എന്ന തലക്കെട്ടോടെയാണ് മോദി മല്യയ്ക്കൊപ്പമുള്ള വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്.
  View this post on Instagram

A post shared by Lalit Modi (@lalitkmodi)


വലിയ വിമർശനങ്ങളാണ് വിഡിയോയ്ക്ക് താഴെ ഉയർന്നത്. ‘ഇന്ത്യൻ സർക്കാരിനെതിരെ എന്തൊരു പരിഹാസമാണ് ഇവർ നടത്തുന്നത്’–എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ‘ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ ഇവരെ അനുവദിക്കുന്ന ഇന്ത്യൻ നിയമങ്ങൾ ലജ്ജിക്കണം’–എന്ന് മറ്റൊരാൾ പറഞ്ഞു.  
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോദി 2010ലാണ് ഇന്ത്യ വിടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) തുടങ്ങിയ കേസുകളിൽ ലളിത് മോദിക്കെതിരെ ഇഡി നടപടി സ്വീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് ബ്രൂവറീസിന്റെ മുൻ ചെയർമാനും കിങ് ഫിഷർ എയർലൈൻസിന്റെ പ്രൊമോട്ടറുമായ വിജയ് മല്യ 2016-ലാണ് ഇന്ത്യ വിടുന്നത്. വിജയ് മല്യയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുണ്ട്. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പ്രകാരം ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ, എന്നാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ ഉദ്ദേശിക്കുന്നതെന്ന് വിജയ് മല്യയോട് ബോംബെ ഹൈക്കോടതി ആരാഞ്ഞിരുന്നു. തിരികെ വരാതെ സാമ്പത്തിക കുറ്റകൃത്യക്കേസിലുള്ള മല്യയുടെ ഹർജി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.  

(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം lalitkmodi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Lalit Modi Video with Vijay Mallya: Lalit Modi mocks India in a new video showing him celebrating with fellow economic fugitive Vijay Mallya in London. The video has sparked widespread public criticism and renewed calls for action against the two men, who are wanted for significant financial crimes.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160433