search

ഉന്നാവ് പീഡനക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് കോടതി; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസിൽനിന്ന് തള്ളിയിട്ടെന്ന് ആരോപണം

LHC0088 Yesterday 11:44 views 316
  



ന്യൂഡൽഹി∙ ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ്  ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ തന്നെ തുടരണമെന്നും അതിജീവിതയുടെ വീടിന് 5 കിലോമീറ്റർ ചുറ്റളവിൽ പോകുകയോ അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്യരുത് തുടങ്ങിയ കർശന ഉപാധികളോടെ കുൽദീപിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

  • Also Read ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക കരാര്‍: സ്വദേശിവൽക്കരണ നയങ്ങളെ ബാധിക്കില്ല; എണ്ണയിതര വരുമാനം വർധിപ്പിക്കാൻ ഒമാന്റെ \“മാസ്റ്റർ പ്ലാൻ\“   


അതേസമയം, ഡൽഹി ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡൽഹിയിൽ കയ്യേറ്റത്തിനിരയായി. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതോടെ ഓടുന്ന ബസിൽനിന്ന് തന്നെ സിആർപിഎഫ് ഉദ്യോഗസ്ഥർ തള്ളിയിട്ടെന്ന് അതിജീവിതയുടെ മാതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിജീവിതയും അമ്മയും അവരുടെ അഭിഭാഷകയായ യോഗിത ഭയാനയും ഇന്ത്യാ ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ മാണ്ഡി ഹൗസിൽ മാധ്യമങ്ങളെ കാണാൻ കുട്ടിയും അമ്മയും തീരുമാനിച്ചിരുന്നു. എന്നാൽ ഇവർക്കൊപ്പം വന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ മാണ്ഡി ഹൗസിനു മുന്നിൽ ബസ് നിർത്താൻ തയ്യാറായില്ല. ഇതേത്തുടർന്ന് അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ സിആർപിഎഫ് ഉദ്യോഗസ്ഥർ കൈമുട്ടു കൊണ്ട് അവരെ തട്ടുകയും ബസിൽനിന്ന് ചാടാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥരും ബസിലുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ തള്ളിയിടാൻ ശ്രമിച്ചതോടെ മാതാവിന് ബസിൽനിന്ന് ചാടേണ്ടിവന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തുടർന്ന് ബസ് നിർത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.

  • Also Read ‘ഇന്ത്യയുടെ ഏറ്റവും വലിയ 2 പിടികിട്ടാപ്പുള്ളികൾ’; പരിഹസിച്ച് മല്യയുടെയും മോദിയുടെയും വിഡിയോ, കേന്ദ്രത്തിന് രൂക്ഷ വിമർശനം   


‘ഞങ്ങൾക്ക് നീതി കിട്ടിയില്ല. എന്റെ മകളെ അവർ തടവിലാക്കിയിരിക്കുകയാണ്. അവർ ഞങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നെന്നാണ് തോന്നുന്നത്. സിആർപിഎഫുകാർ എന്നെ റോഡിൽ തള്ളിയിട്ട ശേഷം മകളുമായി പോയി. ഞങ്ങൾ ഞങ്ങളുടെ ജീവിതം അവസാനിപ്പിക്കാം. ഞങ്ങൾ പ്രതിഷേധിക്കാൻ പോകുകയായിരുന്നു. എന്നാൽ സിആർപിഎഫുകാർ അവളെ ബലമായി കൊണ്ടുപോയി’–മാതാവ് മാധ്യമങ്ങളോടു പറഞ്ഞു.

  • Also Read   

    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, മാണ്ഡി ഹൗസിലോ ഇന്ത്യാ ഗേറ്റിലോ പ്രതിഷേധിക്കാൻ അനുമതിയില്ലെന്നും പകരം അതിജീവിതയെയും അമ്മയെയും ജന്തർ മന്ദിറിലേക്കോ അവരുടെ വീട്ടിലേക്കോ കൊണ്ടുപോകുമെന്നും സിആർപിഎഫ് ഉദ്യോഗസ്ഥൻ എൻഡിടിവിയോടു പറഞ്ഞു. 2017ലാണ് അന്ന് 17 വയസ്സുണ്ടായിരുന്ന പെൺകുട്ടിയെ കുൽദീപ് സിങ് പീഡിപ്പിച്ചത്. തുടർന്ന് 2019ൽ ഇയാൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചു. അതിജീവിതയുടെ പിതാവിന്റെ മരണത്തിലും കുൽദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസും എംഎൽഎയുടെ സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് കുട്ടിയുടെ പിതാവ് മരിച്ചത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mohitlaws എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Kuldeep Sengar Bail is granted with conditions in Unnao Rape Case: Delhi High Court has suspended the life imprisonment of Kuldeep Singh Sengar in the Unnao rape case. The victim and her mother faced mistreatment while attempting to protest the court\“s decision, raising concerns about their safety and access to justice.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761