search

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, 27 ഇടത്ത് എക്യുഐ 400ന് മുകളിൽ ; വിമാന സർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

deltin33 Yesterday 11:44 views 634
  



ന്യൂഡൽഹി∙ വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു. ഡൽഹിയിലെ 27 കാലാവസ്ഥാ സ്റ്റേഷനുകളിൽ വായു ഗുണനിലവാര ഇൻഡക്സ് (എക്യുഐ) 400ന് മുകളിലെത്തി.  

  • Also Read കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ ഒറ്റ ദിവസം റദ്ദാക്കിയത് 110 വിമാനങ്ങൾ   


അനന്ദ് വിഹാർ (470), നെഹ്റു നഗർ (463), ഒാഖ്​ല (459), മുണ്ഡ്ക (459), സിരിഫോർട്ട് (450) എന്നിവിടങ്ങളിലാണ് വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. കനത്ത മൂടൽമഞ്ഞ് വിമാന സർവിസുകളെ ബാധിക്കുമെന്നും സർവീസ് റദ്ദാക്കലുകൾക്കും വൈകലിനും സാധ്യതയുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് സർവീസ് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഡൽഹി കൂടാതെ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ട്. പ്രയാഗ്​രാജ്, അയോധ്യ, പാന്ത്നഗർ വിമാനത്താവളങ്ങളിലെ മൂടൽമഞ്ഞ് കാരണം സർവീസുകൾ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. English Summary:
Delhi air pollution is at a critical level with heavy fog impacting flight operations: The air quality index is above 400 in many areas, and flight delays are expected at Delhi Airport. Passengers are advised to check with their airlines for the latest updates.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470387