search

പ്രിയങ്ക വീണ്ടും യുപി രാഷ്ട്രീയത്തിലേക്ക്; പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനും ശ്രമം

LHC0088 Yesterday 11:44 views 318
  



ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർട്ടിയുടെ കടിഞ്ഞാൺ വീണ്ടും പ്രിയങ്ക ഗാന്ധി ഏറ്റെടുക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ ബാക്കിയാണെങ്കിലും മുൻകൂർ തയാറെടുപ്പുകൾ പാർട്ടി തുടങ്ങി.

  • Also Read 10 വർഷം, ട്രെയിൻ ടിക്കറ്റ് നിരക്ക് 107% വർധിച്ചു: കോൺഗ്രസ്   


കഴിഞ്ഞയാഴ്ച യുപിയിലെ നേതാക്കളെ എഐസിസി ആസ്ഥാനത്തേക്കു വിളിപ്പിച്ച് പ്രിയങ്ക ചർച്ചകൾ നടത്തി. അടുത്ത വർഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം അടിസ്ഥാനമാക്കി നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ മികച്ച സ്ഥാനാർഥികളെ കണ്ടെത്താനാണ് തീരുമാനം. പ്രിയങ്കയുടെ രാഷ്ട്രീയ പരീക്ഷണത്തിന്റെ ആദ്യ വേദിയായിരുന്നു യുപി. എന്നാൽ 2022 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. അതോടെ പ്രിയങ്ക ചുമതല ഒഴിഞ്ഞു.  

‌തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞയാഴ്ച പ്രിയങ്ക കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിച്ച് കാര്യമായ നേട്ടമുണ്ടാക്കാതെ പോയതിനു പിന്നാലെ പ്രശാന്ത് കിഷോർ കോൺഗ്രസുമായി അടുക്കുന്നുവെന്നാണ് സൂചന. ചർച്ച നടന്നതായി കോൺഗ്രസോ പ്രശാന്ത് കിഷോറോ സ്ഥിരീകരിച്ചിട്ടില്ല.
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2017–ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–എസ്പി സഖ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു പ്രശാന്ത് കിഷോർ ചുക്കാൻപിടിച്ചെങ്കിലും പരാജയമായിരുന്നു. ഇടക്കാലത്ത് കോൺഗ്രസിന്റെ ഭാഗമായെങ്കിലും പിന്നീട് തെറ്റി. ഇപ്പോൾ പ്രിയങ്ക മുൻകയ്യെടുത്ത് പ്രശാന്ത് കിഷോറിനെ കോൺ‍ഗ്രസിന്റെ ‘വാർ റൂമിൽ’ എത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന സംസ്ഥാനമാണ് യുപി. ഇവിടെ, സമാജ്‌വാദി പാർട്ടിക്കൊപ്പം ഒന്നിച്ചു നീങ്ങിയ കോൺഗ്രസ് ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം നേട്ടമുണ്ടാക്കിയിരുന്നു.  English Summary:
Congress Revamps UP Strategy: Priyanka Gandhi Takes Charge of UP Politics Again
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159163