search

ശബരിമല സ്വർണക്കൊള്ള: ‘ഡി.മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു, ചിത്രങ്ങൾ പുറത്ത്

LHC0088 The day before yesterday 11:44 views 575
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ  പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.

  • Also Read ‘ഡി.മണി’ എന്നാല്‍ ഡയമണ്ട് മണി; പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടു; 1000 കോടിയുടെ കവർച്ചയ്ക്ക് പദ്ധതി   


ബാലമുരുകൻ എന്നാണ് ഡി. മണിയുടെ യഥാർഥ പേര്. ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. ഇതേതുടർന്നാണ് പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം സേർച്ച് വാറണ്ടുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസവും ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

  • Also Read മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു   


അതേസമയം, ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇയാളെയും ചോദ്യം ചെയ്തിരുന്നു. വിരുദനഗറിലാണ് ശ്രീകൃഷ്ണൻ താമസിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala gold scam: The SIT probe into the Sabarimala gold robbery intensifies as businessman D. Mani is questioned. Learn about the raids on his properties and his alleged connection to the stolen \“panchaloha\“ idols.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159342