search

‘ജയിലുകളിൽ വൻ അഴിമതി; ബൽറാം കുമാർ ഉപാധ്യായ വഴിവിട്ട ഇടപാടുകൾ നടത്തി’: വെളിപ്പെടുത്തി മുൻ ഡിഐജി

deltin33 Yesterday 11:44 views 184
  



തിരുവനന്തപുരം ∙ തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഐജി എം.കെ.വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമെന്ന് മുൻ ജയിൽ ഡിഐജി പി.അജയകുമാർ. എം.കെ. വിനോദ് കുമാറിന്റെ അഴിമതിയുടെ പങ്ക് ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായയ്ക്കും ലഭിച്ചെന്നും മുൻ ജയിൽ ഡിഐജി ആരോപിച്ചു.  

  • Also Read പരോൾ നൽകാൻ കൈക്കൂലി വാങ്ങി; ഭാര്യയുടെ അക്കൗണ്ടിലേക്കും പണമെത്തി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ   


വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നെന്നും വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോൾ ബൽറാംകുമാർ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ പറഞ്ഞു. തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് മുൻ ഡിഐജി മനോരമ ന്യൂസിനോടു ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.

ടിപി കേസ് പ്രതികൾക്ക് പരോൾ നൽകിയ സംഭവങ്ങൾക്ക് പിന്നിലും എം.കെ.വിനോദ്കുമാർ– ബൽറാംകുമാർ ഉപാധ്യായ കൂട്ടുകെട്ടാണെന്നും ജയിൽ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകൾ ഇതിനായി അട്ടിമറിച്ചെന്നും അജയകുമാർ ആരോപിച്ചു. വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തിട്ടും കൊടിസുനിക്ക് പരോൾ ലഭിച്ചിരുന്നു.

  • Also Read സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്രമണം സെല്ലിൽ തിരികെ കയറാൻ ആവശ്യപ്പെട്ടതിന്   

    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Former DIG ajayakumar Exposes Kerala Jail Corruption: Kerala Jail Corruption allegations surface against MK Vinod Kumar and Balram Kumar Upadhyay, according to a former DIG. The allegations include bribery, parole manipulation for TP case convicts, and other illegal activities within the Kerala prison system.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470330