എഴുപതുകൾക്കുശേഷം സ്വർണത്തിന് ഏറ്റവും വിലകൂടിയ വർഷമാണ് 2025. ഏതാണ്ട് 66 മുതൽ 70 ശതമാനം വരെയാണ് ഈ വർഷം സ്വർണവില കുതിച്ചത്. വർഷം വിടപറയുംമുൻപേ പവന് ഒരുലക്ഷം രൂപയിലെത്തുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്തും നടക്കുന്ന സൈനിക സംഘട്ടനങ്ങൾ, അതിന്റെ രാഷ്ട്രീയം, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരസംഘർഷങ്ങൾ, ഓഹരി വിപണിയുടെ മന്ദഗതിയിലുള്ള ചലനം, ഓഹരി വിലകളുടെ കുത്തനെയുള്ള ഇറക്കം എന്നിവയാണ് സ്വർണവിലയെ ഉയരങ്ങളിലേക്കു കയറ്റിവിട്ടത്.
- Also Read താഴ്ന്നിറങ്ങി രാജ്യാന്തര സ്വർണവില; ലാഭമെടുപ്പിലൂടെ തിരിച്ചിറക്കം, എന്നിട്ടും കേരളത്തിൽ ഇന്നും മേലോട്ട്, റെക്കോർഡ്
കറൻസികളും ഓഹരികളും വലിയ ചാഞ്ചാട്ടത്തിൽപ്പെട്ടപ്പോൾ എല്ലാക്കാലത്തെയുംപോലെ, സുരക്ഷിതത്വം മുൻനിർത്തി നിക്ഷേപകർ സ്വർണത്തിൽ കൂട്ടത്തോടെ നിക്ഷേപിക്കാൻ തുടങ്ങി. സൈനിക– വ്യാപാര സംഘർഷങ്ങൾ 2025ൽ അനിശ്ചിതമായി തുടരുന്നതുകൊണ്ട് സ്വർണത്തിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കും തുടരുന്നു. സ്വർണത്തിന്റെ ആവശ്യം കൂടിയതോടെ വിലയും കൂടി.
അമേരിക്ക പലിശ കുറയ്ക്കുമ്പോൾ സ്വർണവില കുതിക്കുമെന്നതു വിപണിയുടെ പാഠമാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമ്പോൾ ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള ലാഭം കുറയും. അപ്പോൾ സ്വർണ നിക്ഷേപമാണ് കൂടുതൽ ലാഭകരമെന്നാണ് നിരീക്ഷണം.
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
- 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
ഓപ്പർച്യുനിറ്റി കോസ്റ്റ് ഓഫ് ഗോൾഡ് ഹോൾഡിങ്). ലോകത്തെമ്പാടുമുള്ള നിക്ഷേപകർ വൻതോതിൽ അമേരിക്കയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫെഡറൽ റിസർവിന്റെ പലിശയിളവ് ലോകവിപണിയിൽ പെട്ടെന്നു പ്രതിഫലിക്കും.
- Also Read ശബരിമല സ്വർണക്കൊള്ള: ജാമ്യത്തിന് അസാധാരണ നീക്കം; പിന്നിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായം?
പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം സ്ഥിരമായി താഴ്ന്നു നിൽക്കുന്നതുകൊണ്ട്, ആഗോള വിപണിയിൽ നിക്ഷേപകർ വലിയതോതിൽ സ്വർണം വാങ്ങുന്നുണ്ട്. ഡോളർ ക്ഷീണിക്കുന്നതിനാൽ പല രാജ്യങ്ങളുടെയും, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ, ആസ്തി ശേഖരത്തിന്റെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വലിയതോതിൽ സ്വർണം വാങ്ങുന്നു. ഇതും ഈ വർഷം സ്വർണവില കുതിക്കാൻ കാരണമായി.
ഇന്ത്യയുടെ സ്വർണത്തിന്റെ ആവശ്യം ഏതാണ്ട് പൂർണമായി ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. സ്വർണ ഇറക്കുമതിക്ക് ഡോളറിലാണ് വില നൽകേണ്ടത്. ഇരട്ടത്തീരുവ പ്രഹരത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ അതിവേഗമാണ് കുറയുന്നത്. അപ്പോൾ സ്വർണ ഇറക്കുമതിക്കുള്ള ഡോളർ കണ്ടെത്താൻ കൂടുതൽ രൂപ ആവശ്യമായി വരും. അങ്ങനെ ഇറക്കുമതി ചെയ്യുന്ന സ്വർണം ഇന്ത്യൻ വിപണിയിൽ വിൽക്കുമ്പോൾ സ്വാഭാവികമായും രൂപയിൽ വിൽക്കുന്നതിനാൽ വലിയ വിലയാകും. കൂടാതെ, സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ, ആഗോള വിപണിയിലെ കയറ്റിറക്കങ്ങൾ ഇന്ത്യൻ വിപണിയെയും ബാധിക്കും. സ്വർണം ഇറക്കുമതി ചെയ്യാൻ കസ്റ്റംസ് ഡ്യൂട്ടിയും ജിഎസ്ടിയും നൽകണം.
വിപണിയിൽ വില കൂടുന്നതനുസരിച്ച് ഇതും കൂടുതൽ നൽകണം. ഇതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായി. ഇപ്പോൾ രാജ്യത്ത് ഉത്സവ, വിവാഹ കാലമാണ്. ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് ഏറ്റവും ഡിമാൻഡുള്ള സമയമാണിത്. അതുകൊണ്ടുതന്നെ സ്വർണവില കണ്ണ് മഞ്ഞളിക്കുന്ന ഉയരത്തിലേക്കു പോകുമെന്നു തന്നെയാണ് സൂചനകൾ.
സ്വർണത്തിന്റെ വില കൂടുമ്പോൾ മലയാളിവീടുകളിലെ സ്വർണനിക്ഷേപത്തിന്റെ മൂല്യവും കൂടുകയാണ്. നിക്ഷേപത്തിന്റെ ഭാഗമായെങ്കിലും ഒരു തരി പൊന്ന് സ്വരുക്കൂട്ടി വയ്ക്കുന്ന ശീലം മലയാളിക്കു പണ്ടേയുള്ളതാണ്. മലയാളികളുടെ ജീവിതത്തോട് ഏറെ ചേർന്നുനിൽക്കുന്ന സ്വർണത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിപണിയിൽ ചെലുത്തുന്ന സ്വാധീനവും വലുതാണ്. ഏകദേശം 50,000 കോടി രൂപയുടേതാണ് കേരളത്തിലെ സ്വർണവിപണി. പതിനായിരക്കണക്കിനു ജ്വല്ലറികളുള്ള കേരളത്തിൽ സ്വർണാഭരണ മേഖലയിൽ മൂന്നു ലക്ഷത്തോളം ആളുകൾ പണിയെടുക്കുന്നുണ്ട്.
വില ഉയർന്നപ്പോൾ, വിറ്റുപോകുന്ന സ്വർണത്തിന്റെ അളവിൽ കുറവുവന്നെങ്കിലും തുകയിൽ കാര്യമായ വ്യത്യാസം വന്നില്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തേ 10 ലക്ഷത്തിന്റെ വിവാഹസ്വർണം വാങ്ങിയിരുന്ന ആളുകൾ ഇപ്പോഴും 10 ലക്ഷം രൂപയ്ക്കുതന്നെ സ്വർണം വാങ്ങുന്നു.
സ്വർണവില വൻതോതിൽ ഉയർന്നതോടെ നിരക്ക് അൽപം കുറഞ്ഞ 18 കാരറ്റിലുള്ള ആഭരണങ്ങളിലേക്കും മലയാളിയുടെ താൽപര്യം മാറിയിട്ടുണ്ട്. എങ്കിലും, സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ ഹാർഡ് കറൻസിയായി കാണുകയും അതിൽ നിക്ഷേപസാധ്യത വളർത്തുകയും ചെയ്യുന്നവർ ഏറെയുണ്ട്. ചരിത്രപരമായിത്തന്നെ സ്വർണപ്രിയരായ ഇന്ത്യക്കാർ പൊതുവേ സുരക്ഷിത നിക്ഷേപമായി മഞ്ഞലോഹത്തെ കാണുന്നു. ഏതൊരവസരത്തിലും പണയം വച്ചോ വിറ്റോ പണം സ്വരൂപിക്കാമെന്നതും സ്വർണത്തെ സാധാരണക്കാർക്കുപോലും ആകർഷകമാക്കുകയും ചെയ്യുന്നു. English Summary:
Gold Price Hits Record Highs: What It Means for Your Investments in India |
|