search

ഇതു കാവ്യനീതി; നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കും: പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം

LHC0088 Yesterday 11:44 views 843
  



പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ‘മനോരമ’യോടു സംസാരിക്കുന്നു

നഗരസഭാധ്യക്ഷ സ്ഥാനത്തെ എങ്ങനെ കാണുന്നു?
25 കൗൺസിലർമാരെയും ചേർത്തുനിർത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കും. നാടിന്റെ നന്മയും വികസനവുമാണ് ലക്ഷ്യം. വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. കഴിവിന്റെ അങ്ങേയറ്റം ആത്മാർഥമായി നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കും.  

കഴിഞ്ഞ തവണ പിതാവ് ബിനുവിനു നഷ്ടപ്പെട്ടതാണ് നഗരസഭാധ്യക്ഷ സ്ഥാനം. ഇത്തവണ മകളിലൂടെ തിരികെപ്പിടിച്ചു; എന്തു പറയുന്നു?
  ഇത് ആകസ്മികമായി സംഭവിച്ചതാണെങ്കിലും കാവ്യനീതിയാണെന്നു പറയാം. ലഭിച്ച സ്ഥാനത്തിൽ വലിയ സന്തോഷമുണ്ട്.

വികസന സ്വപ്നങ്ങൾ എന്തൊക്കെയാണ്?
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരസഭകളിൽ ഒന്നാണ് പാലാ. നിലച്ച പദ്ധതികളും ഫണ്ട് ഇല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയാത്ത പദ്ധതികളുണ്ട്. ഇവ  പരിശോധിച്ച് പറ്റുന്നതെല്ലാം ചെയ്യണം. ജനറൽ ആശുപത്രി, നഗരസഭാ സ്റ്റേഡിയം തുടങ്ങി ഒട്ടേറെ പദ്ധതികളുടെ നവീകരണവും ‍പൂർത്തീകരണവും നടത്താനുണ്ട്. മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. നഗരസൗന്ദര്യവൽക്കരണത്തിനൊപ്പം ടൂറിസം സാധ്യതകൾ തേടും. സ്ത്രീസുരക്ഷയ്ക്കും ജീവിത നിലവാരം ഉയർത്തുന്നതിനും പ്രാധാന്യം നൽകും.

പിതാവ് ബിനുവിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് തുണയായിട്ടുണ്ടോ?
എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി  കൗൺസിലറായത്. വളർന്നപ്പോൾ അച്ഛന്റെ പ്രവർത്തനങ്ങൾ നോക്കിക്കണ്ടു. ആവശ്യങ്ങൾക്കായി വീട്ടിൽ വരുന്നവരെ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്.  വാർഡ് സഭാ യോഗങ്ങൾ, തിരഞ്ഞെടുപ്പ് പ്രവർത്തനം എന്നിവയെല്ലാം എഴുതിയിടുകയും അച്ഛനെ ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.

പാലായിൽ കേരള കോൺഗ്രസിനു (എം) തിരിച്ചടി നേരിട്ടതായി തോന്നുന്നുണ്ടോ?
ഇതു ജനം നൽകിയ തിരിച്ചടിയാണ്. ജനവിധിയെ അംഗീകരിക്കണം. മാറ്റം വേണമെന്ന് ജനംആഗ്രഹിച്ചു. അതിൽ ഞാനൊരു നിമിത്തമായി എന്നു മാത്രം. ഭരണമാറ്റത്തിൽ ആദ്യമായി നഗരസഭാധ്യക്ഷയായതിൽ വലിയ സന്തോഷമുണ്ട്. നഗരസഭയുടെ സർവോതോന്മുഖമായ വികസനമാണ് ലക്ഷ്യം. അതിനായി കഴിവിന്റെ പരമാവധി ശ്രമിക്കും. English Summary:
Pala Municipality Chairperson Diya Binu focuses on collaborating with all 25 councilors to deliver excellent performance, prioritizing the well-being and development of the town. Committed to honest work for the progress of the town, she will strive to improve existing projects and make the town a better place to live in. She has several plans to develop and improve the city for future growth.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158845