search

ടൊറന്റോയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു; പങ്കാളിക്കായി കാനഡയിലുടനീളം ലുക്കൗട്ട് നോട്ടിസ്

LHC0088 11 hour(s) ago views 386
  

    



ടൊറന്റോ ∙ കാനഡയിലെ ടൊറന്റോയിൽ 30 വയസ്സുള്ള ഇന്ത്യൻ സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിമാൻഷി ഖുറാന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിമാൻഷിയുടെ പങ്കാളിയായ 32 വയസ്സുകാരൻ അബ്ദുൾ ഗഫൂരിക്കായി കനേഡിയൻ പൊലീസ് രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.  

  • ദുബായിൽ വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ബോധരഹിതനായി; നിയന്ത്രണം വിട്ട കാർ കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരുക്ക് Gulf News
      

         
    •   
         
    •   
        
       
  • ഒരു കോടി ദിർഹം പിഴ, റജിസ്ട്രേഷനും പോയി; യുഎഇയിൽ എക്സ്ചേഞ്ച് സ്ഥാപനത്തിന് \“എട്ടിന്റെ പണി\“ Gulf News
      

         
    •   
         
    •   
        
       


വെള്ളിയാഴ്ച രാത്രി 10:40: ടൊറന്റോയിലെ സ്ട്രാച്ചൻ അവന്യൂ, വെല്ലിങ്ടൻ സ്ട്രീറ്റ് ഡബ്ല്യുവിൽ ഹിമാൻഷിയെ കാണാതായതായി എന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ 6:30 ഓടെ ഹിമാൻഷിയെ ഒരു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ഹിമാൻഷിയും പ്രതി അബ്ദുൾ ഗഫൂരിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രം പുറത്തുവിട്ട അധികൃതർ, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചു. പ്രതിയെ പിടികൂടാനായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഹിമാൻഷി ഖുറാനയുടെ മരണത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി കോൺസുലേറ്റ് നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

\“യുവ ഇന്ത്യൻ പൗരയായ ഹിമാൻഷി ഖുറാനയുടെ കൊലപാതകത്തിൽ ഞങ്ങൾ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബത്തിനൊപ്പം ഈ നിമിഷത്തിൽ ഞങ്ങൾ പങ്കുചേരുന്നു. പ്രാദേശിക അധികാരികളുമായി ചേർന്ന് കുടുംബത്തിന് വേണ്ട നിയമസഹായങ്ങളും മറ്റും ഉറപ്പാക്കുന്നുണ്ട്,\“ എന്ന് ഇന്ത്യൻ കോൺസുലേറ്റ് എക്സിലൂടെ വ്യക്തമാക്കി. English Summary:
Toronto murder case involves the death of Himanshi Khurana, an Indian woman, in Toronto. Canadian police have issued a Canada-wide warrant for Abdul Ghafoor in connection with the homicide.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158699