search

കടം വാങ്ങിയ 2000 രൂപ തിരികെ നൽകിയില്ല; 19കാരനെ കുത്തിക്കൊല്ലാൻ ശ്രമം, രണ്ടുപേർ പിടിയിൽ

cy520520 The day before yesterday 11:43 views 331
  



ന്യൂഡൽഹി∙ കടം വാങ്ങിയ 2000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് 19കാരനെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം.  

  • Also Read ‘അടുപ്പം കുറഞ്ഞത് സംശയത്തിന് കാരണമായി; പറമ്പിലെ മൺകൂനയ്ക്ക് പിറകിൽ വച്ച് കൊന്നു’; അലൻ ബെന്നിയുമായി തെളിവെടുപ്പ്   


കുൽദീപ് എന്ന 19കാരനാണ് കഴുത്തിൽ കുത്തേറ്റത്. രത്തൻ എന്നയാളിൽ നിന്ന് കുൽദീപ് 2000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രത്തൻ സുഹൃത്തായ ശ്യാംവീറിന്റെ സഹായത്തോടെ കുൽദീപിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിൽ സാരമായി മുറിവേറ്റ കുൽദീപിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഘർഷത്തിൽ ഇടപെട്ട ആദിത്യ എന്നയാൾക്കും പരുക്കുണ്ട്. പൊലീസ് എത്തിയാണ് കുൽദീപിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.  

  • Also Read വഴിത്തിരിവായത് ആ ശാസ്ത്രീയ തെളിവ്; രാജ്യത്തിന് പാഠമായ ‘ഉത്രമോഡൽ’, ഇന്ന് ഐപിഎസ് പരിശീലനത്തിലെ പ്രധാന ഭാഗം   
English Summary:
Teen Stabbed in Delhi Over Loan Dispute: Delhi crime news focuses on a 19-year-old man stabbed in Rohini over a loan repayment dispute. The Delhi Police have arrested two individuals in connection with the attempted murder.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157052