search

അക്കാദമിയോട് അഭ്യാസം

Chikheang 7 hour(s) ago views 179
  

  



കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഏഴു പതിറ്റാണ്ടത്തെ ചരിത്രത്തിൽ സംഭവിക്കാത്ത ദുരനുഭവമാണു മിനിയാന്ന് ഉണ്ടായത്. അക്കാദമിയുടെയും രാജ്യത്തെ എഴുത്തുകാരുടെയും അഭിമാനപ്രതീകമായ അക്കാദമി പുരസ്കാര പ്രഖ്യാപനം കേന്ദ്ര സാംസ്കാരിക മന്ത്രാലയം തടഞ്ഞിരിക്കുന്നു.

  • Also Read മാധ്യമങ്ങളെ വിളിച്ചുവരുത്തി, അവസാന നിമിഷം ചാഞ്ചാട്ടം; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റി   


ഒട്ടും ന്യായീകരിക്കാനാകാത്ത കാര്യങ്ങളാണ് ഈ വിലക്കിനു കാരണമായി പറഞ്ഞിട്ടുള്ളത്. പുരസ്കാരനിർണയരീതി പരിഷ്കരിക്കാൻ സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിൽ അവാർഡ് പരസ്യപ്പെടുത്തരുതെന്നാണു കൽപന. അക്കാദമിയുടെ അവകാശങ്ങളും അധികാരങ്ങളും ഇവിടെ നഗ്നമായി ഹനിക്കപ്പെടുന്നു.

യോഗ്യത ഉറപ്പുവരുത്തുന്ന നീണ്ട പ്രക്രിയകളിലൂടെയാണ് അക്കാദമി അവാർഡ് നിർണയിക്കുന്നത്. ഈ വർഷം മുതലുള്ള രീതി ഇങ്ങനെയാണ്: അവാർഡ് സംബന്ധിച്ചു പത്രങ്ങളിൽ പരസ്യം നൽകുന്നു. അതിലൂടെ ലഭിക്കുന്ന പുസ്തകങ്ങൾ ഉപദേശകസമിതി പരിശോധിച്ച് ചുരുക്കപ്പട്ടിക തയാറാക്കുന്നു. ഇത് പ്രിലിമിനറി പാനലിനു നൽകുന്നു. അവർ‍ തയാറാക്കുന്ന പട്ടികയാണു ജൂറിക്കു നൽകുന്നത്. ജൂറിയോഗത്തിന്റെ സമയംവരെ ജൂറി അംഗങ്ങളും യോഗം നടത്തുന്ന ഭാഷാ കൺവീനറും പരസ്പരം അറിയുകപോലുമില്ല.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിക്ഷിപ്ത താൽപര്യങ്ങളിലും സ്വാധീനങ്ങളിലും ശുപാർശകളിലുംനിന്ന് അവാർഡിനെ പരിരക്ഷിക്കാനുള്ള മാനദണ്ഡങ്ങളാണ് ഡോ. യു.ആർ.അനന്തമൂർത്തി അക്കാദമി പ്രസിഡന്റായിരുന്ന കാലത്തു പുതുക്കിയ വ്യവസ്ഥകളിലുള്ളത്. ഇതുകൊണ്ടെല്ലാം രാജ്യത്ത് ഏറ്റവും ആദരിക്കപ്പെടുന്ന സാഹിത്യപുരസ്കാരമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.   കെ.പി.രാമനുണ്ണി

അർഹതപ്പെട്ട ചില പുസ്തകങ്ങൾക്ക് കാലാവധിയുടെ സാങ്കേതികപ്രശ്നങ്ങളാൽ അക്കാദമി അവാർഡ് ലഭിക്കാതെ പോയിരിക്കാം. എന്നാൽ, ഇന്ത്യയിലെ 24 ഭാഷകളിലെയും പുരസ്കൃതമായ പുസ്തകങ്ങളിൽ 90 ശതമാനവും അർഹതപ്പെട്ടതാണെന്നു നിഷ്പക്ഷമതികൾ സമ്മതിക്കും. അങ്ങനെയുള്ള പുരസ്കാരനിർണയത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചശേഷം പ്രഖ്യാപനം തടഞ്ഞുവയ്ക്കുന്നത് എഴുത്തുകാർക്കുനേരെയുള്ള കൊഞ്ഞനംകുത്തലാണ്.

അവാർഡ് നിർണയരീതി പരിഷ്കരണത്തെക്കുറിച്ചു സാംസ്കാരിക മന്ത്രാലയത്തിനു ചർച്ച ചെയ്യാനുണ്ടായിരുന്നെങ്കിൽ, അവാർഡ് നിർണയപ്രക്രിയ തുടങ്ങുംമുൻപ് അതിനു നടപടിയെടുക്കാമായിരുന്നു. അതു ചെയ്യാതെ, രാജ്യത്തെ സാഹിത്യസ്നേഹികളെ അപമാനിക്കുന്ന പരിപാടിയാണ് അധികാരികൾ അവസാനനിമിഷം നടത്തിയിരിക്കുന്നത്.

സ്വയംഭരണസ്ഥാപനമായ സാഹിത്യ അക്കാദമിക്ക് സാംസ്കാരിക മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിക്കാൻ ബാധ്യതയുണ്ടോ എന്ന ചോദ്യം സാഹിത്യവൃത്തങ്ങളിൽ ഉയരുന്നുണ്ട്. സ്വയംഭരണ സ്ഥാപനമാണെങ്കിലും ഫണ്ട് അനുവദിക്കുന്നതു സാംസ്കാരിക മന്ത്രാലയമാണ്. അതിനാൽ അക്കാദമിയും മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ധാരണയനുസരിച്ച് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പരിഗണിക്കാനും മാനിക്കാനുമുള്ള കടമ അക്കാദമിക്കുണ്ട്. അതുകൊണ്ടാണ് മന്ത്രാലയത്തിന്റെ വിലക്കു ധിക്കരിച്ച് അവാർഡ് പരസ്യപ്പെടുത്താൻ അക്കാദമി മുതിരാത്തത്. പകരം, മന്ത്രാലയത്തിന്റെ മേൽപറഞ്ഞ അധാർമിക നടപടി റദ്ദാക്കാൻ അക്കാദമി യുക്തിയുക്തം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പുരസ്കാരങ്ങളുടെ പട്ടിക അക്കാദമി പ്രസിഡന്റ്, എക്സിക്യൂട്ടീവ് ബോർഡിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ട്. അതിനാൽ അവാർഡുകളിൽ ചില മാറ്റിമറിക്കലുകൾ ഉണ്ടാകുമോ എന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ല. ചിലർക്ക് അവാർഡ് നൽകിയതിന്റെയും ചിലർക്കു നൽകാത്തതിന്റെയും പേരിലാണു മന്ത്രാലയം പ്രശ്നമുണ്ടാക്കിയതെന്ന അഭ്യൂഹത്തിലും കഴമ്പില്ല. അത്തരം സമീപനങ്ങൾ മന്ത്രാലയത്തിൽനിന്ന് ഉണ്ടായിട്ടുമില്ല. അക്കാദമിയുടെ ഭരണഘടനപ്രകാരം സമാനമായ ഇടപെടലുകൾക്കു പഴുതുമില്ല.

മന്ത്രാലയത്തിൽനിന്നു തെറ്റായ നിർദേശങ്ങൾ എത്തിയപ്പോൾ എക്സിക്യൂട്ടീവ് ബോർഡിലെ മുഴുവൻ അംഗങ്ങളും കക്ഷിരാഷ്ട്രീയ ചായ്‌വുകൾക്കുപരി ഏകസ്വരത്തിലാണ് എതിർത്തത്. അവരിൽ ദേശീയ അംഗീകാരങ്ങൾ നേടിയവരും വൈസ് ചാൻസലർ, ചീഫ് സെക്രട്ടറി പദവികളിൽ വിരാജിച്ചവരുമുണ്ട്. മറ്റു കലാകാരന്മാരിൽനിന്നു വ്യത്യസ്തമായി, ഇന്ത്യൻ എഴുത്തുകാരുടെ ഇപ്പോഴും നഷ്ടപ്പെടാത്ത വീര്യത്തെപ്രതി പുളകമണിഞ്ഞ സന്ദർഭമായിരുന്നു അത്.

സർവനടപടിക്രമങ്ങളും പൂർത്തീകരിച്ചുകഴിഞ്ഞ ദേശീയപുരസ്കാരം രാജ്യത്തോട് ഉടൻ പ്രഖ്യാപിക്കാനുള്ള അവസ്ഥ സംജാതമാക്കണമെന്നു മന്ത്രാലയത്തോട് അക്കാദമി എക്സിക്യൂട്ടീവ് ബോർഡ് ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരമായ അക്ഷരമഹിമയെയോർത്ത്, എഴുത്തുകാരോടു പുലർത്തേണ്ട അന്തസ്സിനെയോർത്ത് ഉചിതമായ നിർദേശങ്ങൾ സാംസ്കാരിക മന്ത്രാലയത്തിനു കേന്ദ്ര സർക്കാർ നൽകുമെന്നാണു പ്രതീക്ഷ.

(കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോർഡ് അംഗവും മലയാളഭാഷാ കൺവീനറുമാണ് ലേഖകൻ)
English Summary:
Nottam: Sahitya Akademi Award controversy surrounds the recent withholding of the Sahitya Akademi awards by the central cultural ministry. This decision raises concerns about the autonomy of the Akademi and the respect due to writers, prompting calls for the ministry to reconsider and uphold the integrity of the award process. It also raises concerns regarding the freedom of speech.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493