LHC0088 • Yesterday 11:43 • views 806
ന്യൂയോർക്ക് ∙ ഇന്ത്യയുമായി പ്രതിരോധ സഹകരണം വർധിപ്പിക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകുന്ന യുഎസ് പ്രതിരോധനയ ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. അടുത്ത സാമ്പത്തികവർഷത്തേക്കുള്ള നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രസിഡന്റ് ഒപ്പിട്ടതോടെ നിയമമായി.
- Also Read സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; തിരിച്ചടി 2 യുഎസ് സൈനികർ ഉൾപ്പെടെ കൊല്ലപ്പെട്ടതിനു പിന്നാലെ
കരുത്തിലൂടെ സമാധാനം എന്ന ട്രംപിന്റെ പ്രതിരോധ നയമാണ് നടപ്പാക്കുന്നത്. പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പെന്ന് നേരത്തേ പേരുമാറ്റിയതും ഇതിന്റെ ഭാഗമായിരുന്നു. ചൈനയുമായുള്ള മത്സരത്തിൽ ഇന്ത്യ–പസിഫിക് മേഖലയിലെ സുപ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയെ പരിഗണിച്ചാണ് സഹകരണം ശക്തമാക്കുന്നത്. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് 2017 ൽ തുടക്കമിട്ട ചതുർരാഷ്ട്ര കൂട്ടായ്മയുടെ (ക്വാഡ്) ഭാഗമായും ഇന്ത്യ–യുഎസ് പ്രതിരോധ പങ്കാളിത്തം വർധിച്ചിട്ടുണ്ട്. English Summary:
Defense Policy with India as a Partner: Trump Signs Bill; Becomes Law |
|