search

പാരഡി കേസ്: കണക്കുകൂട്ടൽ പിഴച്ച് സിപിഎം

deltin33 7 hour(s) ago views 537
  



തിരുവനന്തപുരം ∙ ശബരിമലയിലെ സ്വർണക്കവർച്ചയും യുവതീപ്രവേശവും വിഷയമാക്കി എഴുതിയ പാരഡി ഗാനം അയ്യപ്പനെതിരാണെന്നു ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് നിയമനടപടികളുമായി സർക്കാർ തുടക്കത്തിൽ മുന്നോട്ടു പോയത്. എന്നാൽ, യുഡിഎഫിൽനിന്നു മാത്രമല്ല, ബിജെപിയിൽ നിന്നും സിപിഎം സഹയാത്രികരിൽ നിന്നുമൊക്കെ സർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെയാണ് കേസിൽപിന്നോട്ടു പോകാൻ തീരുമാനിച്ചത്.  



പാട്ടിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങളുണ്ടെന്ന് ആദ്യം വിലയിരുത്തിയ പൊലീസ്, ഇപ്പോൾ തുടർനടപടികൾ വേണ്ടെന്ന നിയമോപദേശമാണു ലഭിച്ചിരിക്കുന്നതെന്നു വ്യക്തമാക്കി. കേസ് കോടതിയിൽ എത്തിയാൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയും നിലപാടു മാറ്റത്തിനു സർക്കാരിനെ പ്രേരിപ്പിച്ചു.

അയ്യപ്പന്റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് എടുത്തിരുന്നത്. ഗാനരചയിതാവ് ഉൾപ്പെടെ 4 പേരെ പ്രതി ചേർത്തായിരുന്നു എഫ്ഐആർ.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സിപിഎം ജില്ലാകമ്മിറ്റിയും പിന്മാറി

പത്തനംതിട്ട ∙ ‘പോറ്റിയെ കേറ്റിയേ...’ പാരഡി ഗാനവുമായി ബന്ധപ്പെട്ട് തിര‍ഞ്ഞെടുപ്പു കമ്മിഷനും കലക്ടർക്കും പരാതി നൽകാനുള്ള തീരുമാനത്തിൽ നിന്ന് സിപിഎം ജില്ലാകമ്മിറ്റി പിന്മാറി. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ, പന്തളം രാജകുടുംബാംഗമായ സിപിഎം ഏരിയാകമ്മിറ്റി അംഗത്തെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ഇന്നലെ നടന്ന ജില്ലാകമ്മിറ്റിയോഗത്തിനു ശേഷം സിപിഎം നിലപാട് മാറ്റി.  

നിലവിൽ ഗാനത്തിനെതിരെ ഡിജിപിക്കു പരാതി കൊടുത്ത തിരുവാഭരണപാത സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുമായി പാർട്ടിക്ക് ബന്ധമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വ്യക്തമാക്കി.

കേസ് ഒഴിവാകുന്നതിൽ സന്തോഷം: പിന്നണിക്കാർ

മലപ്പുറം ∙ പാരഡി ഗാനവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് സർക്കാർ പിൻവലിയുന്നതിൽ സന്തോഷമുണ്ടെന്നു പിന്നണി പ്രവർത്തകർ. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു യുഡിഎഫിന്റെ മാത്രമല്ല, എൽഡിഎഫിന്റെ പാരഡി ഗാനങ്ങളും ഇറക്കിയിട്ടുണ്ട്. എന്നാൽ, ജോലിയുടെ ഭാഗമായി ചെയ്തൊരു കാര്യത്തിന്റെ പേരിൽ മതസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്ന ആരോപണമുണ്ടായതു വേദനിപ്പിച്ചുവെന്നും ഗായകൻ ഡാനിഷ് മുഹമ്മദും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂരും പറഞ്ഞു.

തിരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപാണു വിവാദമായ ‘പോറ്റിയെ കേറ്റിയേ...’ എന്ന പാരഡി ഗാനം ഇറക്കിയത്. ഈ തിരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫ് സ്ഥാനാർഥികളുടെ മാത്രം 60 പാരഡി ഗാനങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. English Summary:
CPM Backs Down: Parody Song Case Dropped After Widespread Backlash
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890